Get Updates
Get notified of breaking news, exclusive insights, and must-see stories!

കെയുഡബ്ല്യുജെ പ്രസ് ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു, ഇക്കുറി ശക്തമായ വനിതാ പ്രാതിനിധ്യം

കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാനത്തെ 14 ജില്ലകളിലേക്കുളള പ്രസ് ക്ലബ്ബ് ഭാരവാഹികളെയാണ് കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. വനിതാ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ദില്ലി പ്രസ് ക്ലബ്ബ് പ്രസിഡണ്ടായി മിജി ജോസ് ( മീഡിയാ വൺ), തൃശൂർ പ്രസ് ക്ലബ്ബ് സെക്രട്ടറിയായി എംവി വിനീത എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ, വൈസ് പ്രസിഡണ്ട്, ജോയിന്റെ സെക്രട്ടറിമാർ എന്നീ സ്ഥാനങ്ങളിലും ശക്തമായ വനിതാ പ്രാതിനിധ്യം ഇക്കുറിയുണ്ട്. പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹിത്വത്തിൽ വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തണം എന്ന് കെയുഡബ്ല്യുജെ ഭരണഘടനാ ഭേദഗതി നിർദേശിക്കുന്നുണ്ട്.

KUWJ

കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡണ്ടായി ഫിറോസ് ഖാന്‍ (മാധ്യമം), സെക്രട്ടറിയായി പിഎസ് രാകേഷ് (മാതൃഭൂമി), ട്രഷററായി ഇപി മുഹമ്മദ് ( സുപ്രഭാതം) എന്നിവരെ തിരഞ്ഞെടുത്തു. ഫസ്‌ന ഫാത്തിമ (ചന്ദ്രിക), പികെ സജിത്ത് (ദേശാഭിമാനി) എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.

മലപ്പുറം പ്രസ് ക്ലബ്ബ് ഭാരവാഹികള്‍- പ്രസിഡന്റ്: ശംസുദ്ദീൻ മുബാറക് (മലയാള മനോരമ), സെക്രട്ടറി: കെപിഎം റിയാസ് (മാധ്യമം), ട്രഷറർ: സിവി രാജീവ് (ദേശാഭിമാനി )

കണ്ണൂർ പ്രസ് ക്ലബ്ബ് ഭാരവാഹികള്‍- പ്രസിഡൻറ്: എകെ ഹാരിസ് (മാധ്യമം) , സെക്രട്ടറി: പ്രശാന്ത് പുത്തലത്ത് (മക്തബ് ) , ട്രഷറർ: സിജി ഉലഹന്നാൻ (ദീപിക)

കാസർകോട് പ്രസ് ക്ലബ്ബ് ഭാരവാഹികൾ- പ്രസിഡണ്ട്: മുഹമ്മദ് ഹാഷിം (ദേശാഭിമാനി), സെക്രട്ടറി: കെ.വി. പത്മേഷ് (ജനയുഗം), ട്രഷറർ: ഷൈജു പിലാത്തറ (കൈരളി)

തൃശൂര്‍ പ്രസ് ക്ലബ്ബ് ഭാരവാഹികള്‍: പ്രസിഡണ്ട്- കെ പ്രഭാത് (ദേശാഭിമാനി), സെക്രട്ടറി- എംവി വിനീത( വീക്ഷണം), ട്രഷറര്‍- കെ ജയേഷ് (മീഡിയാ വണ്‍)

പാലക്കാട് പ്രസ് ക്ലബ്ബ് ഭാരവാഹികള്‍- പ്രസിഡണ്ട്: അബ്ദുൽ ലത്തീഫ് നഹ (ദ് ഹിന്ദു),
സെക്രട്ടറി: സികെ ശിവാനന്ദൻ (മലയാള മനോരമ), ട്രഷറർ: എ സതീഷ് (ന്യൂ ഇന്ത്യൻ എക്സ്പ്രസ്)

ഇടുക്കി പ്രസ് ക്ലബ്ബ് ഭാരവാഹികള്‍- പ്രസിഡന്റ്: എം എൻ സുരേഷ് (ജയ്ഹിന്ദ് ടിവി),
സെക്രട്ടറി: വിനോദ് കണ്ണോളി (മംഗളം), ട്രഷറർ: സി സമീർ (കൈരളി ടിവി)

എറണാകുളം പ്രസ് ക്ലബ്ബ് ഭാരവാഹികള്‍- പ്രസിഡന്റ്: ഫിലിപ്പോസ് മാത്യൂ, സെക്രട്ടറി: പി ശശികാന്ത്, ട്രഷറർ: സിജോ പൈനാടത്ത്

പത്തനംതിട്ട പ്രസ് ക്ലബ്ബ് ഭാരവാഹികള്‍- പ്രസിഡന്റ്‌: ബോബി എബ്രഹാം (മലയാള മനോരമ ), സെക്രട്ടറി: ബിജു കുര്യൻ (ദീപിക ), ട്രെഷറർ: ആർ അശോകൻ (മാധ്യമം )

ആലപ്പുഴ പ്രസ് ക്ലബ്ബ് ഭാരവാഹികള്‍- പ്രസിഡന്റ്‌: കെയു ഗോപകുമാർ ( മാതൃഭൂമി), സെക്രട്ടറി: രാജേഷ് ആർ (ദേശാഭിമാനി), ട്രഷറർ: ജോജിമോൻ ജെ (ജയ്ഹിന്ദ്)

കോട്ടയം പ്രസ് ക്ലബ്ബ് ഭാരവാഹികള്‍- പ്രസിഡന്റ്: ജോസഫ് സെബാസ്റ്റ്യൻ (മലയാള മനോരമ), സെക്രട്ടറി: സനിൽകുമാർ എസ്. ( മലയാളം ന്യൂസ്), ട്രഷറർ: ദിലീപ് പുരയ്ക്കൽ (മാധ്യമം)

തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഭാരവാഹികള്‍- പ്രസിഡണ്ട് സുരേഷ് വെള്ളിമംഗലം (ദേശാഭിമാനി), സെക്രട്ടറി അഭിജിത് ബി (എസിവി) ട്രഷറര്‍ അനുപമ ജി നായര്‍ ( കൈരളി)

ദില്ലി പ്രസ് ക്ലബ്ബ് ഭാരവാഹികള്‍- പ്രസിഡൻറ്: മിജി ജോസ് പി ( മീഡിയ വൺ ), സെക്രട്ടറി : സിദ്ദിഖ് കാപ്പൻ (തത്സമയം), ട്രഷറർ: ലിജോ വർഗീസ് (24 ന്യൂസ്)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+