സംസ്ഥാനത്ത് ബിജെപിക്കെതിരെ ശിവസേന; 24 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
കൊച്ചി: എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ 45 സ്ഥാനാര്‍ഥികലെ മത്സരിപ്പിക്കും. സംസ്ഥാനത്തെ ബിജെപിയുമായി സീറ്റു ധാരണയില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ശിവസേന സ്വന്തം നിലയ്ക്ക് ശക്തിപ്രകടനം നടത്താന്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത്. 24 സ്ഥാനാര്‍ഥികളുടെ വിവരം പാര്‍ട്ടി പുറത്തുവിട്ടു.
സംസ്ഥാനത്ത് 45 സീറ്റുകളിലാണ് ശിസസേന മത്സരിക്കുകയെന്ന് ശിവസേനയുടെ പൊളിറ്റിക്കല്‍ അഫയര്‍ കമ്മറ്റി ചെയര്‍മാന്‍ ടി ആര്‍ ദേവന്‍ പറഞ്ഞു. ബിജെപിയുടെ പ്രമുഖ നേതാക്കള്‍ മത്സരിക്കുന്ന സ്ഥലത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് ശിവസേനയുടെ തീരുമാനം. ശിവസേനയുടെ ശക്തി ബിജെപിക്ക് തെളിയിച്ചുകൊടുക്കുമെന്ന് ടി ആര്‍ ദേവന്‍ പറഞ്ഞു.

ബിജെപി സംസ്ഥാനത്ത് എന്‍ഡിഎ നിയമങ്ങളൊന്നും പാലിക്കുന്നില്ല. എല്‍ഡിഎഫിലും യുഡിഎഫിലും ഇടം കിട്ടാത്ത ചെറിയ പാര്‍ട്ടികളെ തട്ടിക്കൂട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ശിവസേനയെ വിശ്വാസത്തിലെടുക്കാന്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം ശ്രമിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
ശിവസേന തലവന്‍ ഉദ്ദവ് താക്കളെ സംസ്ഥാനത്തെ 24 സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. അടുത്തദിവസം തന്നെ മുഴുവന്‍ സ്ഥാനാര്‍ഥികളുടെ ലിസ്റ്റും പ്രഖ്യാപിക്കുമെന്നും ദേവന്‍ അറിയിച്ചു. സംസ്ഥാനത്ത് കാര്യമായി സംഘടനാ പ്രവര്‍ത്തനമില്ലാത്ത ശിവസേനയ്ക്ക് സീറ്റു നല്‍കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതെന്നാണ് വിവരം.












Click it and Unblock the Notifications