കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും പരീക്ഷാക്കാലം, മുടങ്ങിയ പരീക്ഷകള്‍ നടത്താന്‍ കേരള സര്‍വ്വകലാശാല, തിയ്യതികള്‍ പ്രഖ്യാപിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് വ്യാപനം പിടിച്ച് നിര്‍ത്താന്‍ സാധിച്ചതോടെ സംസ്ഥാനത്ത് ലോക്ക്ഡൗണിന് അയവ് വന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് കാരണം മുടങ്ങിപ്പോയ പരീക്ഷകള്‍ നടത്താനുളള നീക്കത്തിലാണ് സംസ്ഥാനത്തിലെ സര്‍വ്വകലാശാലകള്‍. മുടങ്ങിപ്പോയ പരീക്ഷകള്‍ നടത്താന്‍ കേരള സര്‍വ്വകലാശാല തിയ്യതികള്‍ പ്രഖ്യാപിച്ചു.

കളത്തിലിറങ്ങി ഡികെ ശിവകുമാർ! കയ്യടി നേടി കോൺഗ്രസ്, മണിക്കൂറുകൾക്കകം കരപറ്റി മലയാളികൾ!കളത്തിലിറങ്ങി ഡികെ ശിവകുമാർ! കയ്യടി നേടി കോൺഗ്രസ്, മണിക്കൂറുകൾക്കകം കരപറ്റി മലയാളികൾ!

കേരള സര്‍വ്വകലാശാലയിലെ ബിരുദ കോഴ്‌സുകളുടെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ നടത്താനായിട്ടില്ല. ഈ പരീക്ഷകള്‍ മെയ് 21 മുതല്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എല്‍എല്‍ബി പരീക്ഷകള്‍ ജൂണില്‍ നടത്തും. മൂന്നാം വര്‍ഷ പരീക്ഷ ജൂണ്‍ 13നും അഞ്ചാം വര്‍ഷ പരീക്ഷ ജൂണ്‍ 14നും തുടങ്ങും. വിദൂര വിദ്യാഭ്യാസം വഴിയുളള ബിരുദ പരീക്ഷകള്‍ക്ക് മെയ് 25 മുതലാണ് തുടക്കം കുറിക്കുക. അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകളാണ് നടത്തുക.

exam

കൊവിഡ് പൂര്‍ണമായും നിയന്ത്രണ വിധേയം അല്ലാത്ത സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നതിനെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. പരീക്ഷകള്‍ക്കായി യുജിസി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പാലിച്ച് വേണം പരീക്ഷകള്‍ നടത്താന്‍. കേരള എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍(കെഇഎഎം) പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ പരീക്ഷകള്‍ ജൂലൈ 16ന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 1 മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എസ്എസ്എല്‍സിയില്‍ ഇനി മൂന്ന് പരീക്ഷകളാണ് നടക്കാനുളളത്. പ്ലസ് ടുവില്‍ നാല് പരീക്ഷകള്‍ നടത്താന്‍ ബാക്കിയുണ്ട്. മെയ് 21നും 29നും ഇടയിലായി പരീക്ഷകള്‍ നടത്തും. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13ന് ആരംഭിക്കും.

 ബിഹാറിൽ ബിജെപിയുടെ മഹാ പരീക്ഷണം, അധികാരം പിടിക്കാൻ 'സപ്തര്‍ഷി' ! കണക്ക് കൂട്ടി നീക്കങ്ങൾ! ബിഹാറിൽ ബിജെപിയുടെ മഹാ പരീക്ഷണം, അധികാരം പിടിക്കാൻ 'സപ്തര്‍ഷി' ! കണക്ക് കൂട്ടി നീക്കങ്ങൾ!

ബസുകള്‍ ഓടേണ്ടതുണ്ടോ?ജനങ്ങള്‍ പറയട്ടെ; വാട്‌സ്ആപ്പ് ചെയ്യാം;നിര്‍ദേശങ്ങള്‍ തേടി ദില്ലി സര്‍ക്കാര്‍ബസുകള്‍ ഓടേണ്ടതുണ്ടോ?ജനങ്ങള്‍ പറയട്ടെ; വാട്‌സ്ആപ്പ് ചെയ്യാം;നിര്‍ദേശങ്ങള്‍ തേടി ദില്ലി സര്‍ക്കാര്‍

 നിർബന്ധിച്ച് വേതന അവധി: നഴ്സ് ദിനത്തിൽ സ്വകാര്യ ആശുപത്രി ഉപരോധിച്ച കണ്ണൂരിലെ നഴ്സുമാർ നിർബന്ധിച്ച് വേതന അവധി: നഴ്സ് ദിനത്തിൽ സ്വകാര്യ ആശുപത്രി ഉപരോധിച്ച കണ്ണൂരിലെ നഴ്സുമാർ

പഴുതുകൾ എല്ലാമടച്ച് നെടുമ്പാശ്ശേരി വിമാനത്താവളം: എക്സിറ്റ് പാസിന് കർശന നിയന്ത്രണംപഴുതുകൾ എല്ലാമടച്ച് നെടുമ്പാശ്ശേരി വിമാനത്താവളം: എക്സിറ്റ് പാസിന് കർശന നിയന്ത്രണം

English summary
Kerala University announced dates of pending exams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X