കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള യൂണിവേഴ്‌സിറ്റി അപേക്ഷ ഫോമുകളില്‍ ഭിന്നലിംഗക്കാര്‍ക്കും ഇടം

Google Oneindia Malayalam News

തിരുവനന്തപുരം: ചരിത്ര പ്രധാനമായ തീരുമാനമെടുത്ത് കേരള യൂണിവേഴ്‌സിറ്റി. ഇനി മുതല്‍ കേരള യൂണിവേഴ്‌സിറ്റി അപേക്ഷാ ഫോമുകളില്‍ പുരുഷ, സ്ത്രീ ലിംഗ കോളത്തിനൊപ്പം ഭിന്ന ലിംഗക്കാര്‍ക്കു വേണ്ടിയുള്ള കോളം ചേര്‍ക്കാനാണ് തീരുമാനം.

കഴിഞ്ഞ ആറ് മാസത്തോളം ഇക്കാര്യം പരിഗണനയിലായിരുനെന്ന് വെസ് ചാന്‍സിലര്‍ പ്രൊഫസര്‍ പികെ രാധാകൃഷ്ണന്‍ അറിയിച്ചു. സംസ്ഥനത്തെ ഭിന്നലിംഗക്കാരെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ മൂഹൂര്‍ത്തമാണിത്. യുജിസി നിര്‍ദേശത്തിന്റെ ഭാഗമായാണ് ഈ കോളങ്ങള്‍ കൂട്ടി ചേര്‍ക്കാന്‍ തീരുമാനമായത്.

Kerala University

2014 ല്‍ യുജിസി ഭിന്ന ലൈംഗീക വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സ്‌കോളര്‍ഷിപ്പും ഫെലോഷിപ്പും അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയാണ് ഭിന്നലിംഗക്കാര്‍ക്ക് അപേക്ഷാ ഫോമുകളില്‍ ആദ്യമായി ഇടം കൊടുത്തത്. പിന്നീട് ദില്ലി യൂണിവേഴ്‌സിറ്റി, ജാമിയ മിലിയ യൂണിവേഴ്‌സിറ്റികളും ഇത് നടപ്പിലാക്കി.

ബുധനാഴ്ചയാണ് യുജിസിയുടെ നിര്‍ദേശത്തെ കേരള യൂണിവേഴ്‌സിറ്റി സിന്റികേറ്റ് അംഗീകരിച്ചത്. കോളം അനുവദിക്കുന്നതില്‍ മാത്രം ഭിന്നലിംഗക്കാരോടുള്ള സമീപനം ഒതുങ്ങില്ലെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു. സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഒഴിഞ്ഞു പോകുന്ന അവസ്ഥ ഇനി ഉണ്ടാകരുതെന്നും മറ്റൊരു ലിംഗത്തില്‍പെട്ട മനുഷ്യരും ഇവിടെ ഉണ്ടെന്ന് അറിയുവാന്‍ ഈ തീരുമെനം സഹായിക്കുമെന്നും ഭിന്നലിംഗക്കാര്‍ക്കിടില്‍ പ്രവര്‍ത്തിക്കുന്ന ശീതള്‍ ശ്യാം പറഞ്ഞു.

English summary
Kerala University forms have column third gender.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X