നിഖില്‍ തോമസ് കുടുങ്ങും?; ഡിജിപിക്ക് പരാതി നല്കി കേരള സര്‍വ്വകലാശാല, പൊലീസ് കലിംഗയില്‍
തിരുവനന്തപുരം: എസ് എഫ് ഐ നേതാവ് നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കിയ സംഭവത്തില്‍ ഡി ജി പിക്ക് പരാതി നല്കി. കേരള സര്‍വ്വകലാശാല. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സര്‍വ്വകലാശാല പരാതിയില്‍ ആവശ്യപ്പെട്ടു. ഇതിനിടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ കേരള പൊലീസ് കലിംഗ യൂണിവേഴ്സിറ്റിയില്‍ എത്തി. യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിക്കും. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വ്യജരേഖ ചമയ്ക്കല്‍ വഞ്ചന എന്നീ കുറ്റങ്ങളാണ് നിഖില്‍ തോമസിനെതിരെ ചുമത്തിയത്. ഇതിനിടെ, വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇടപെട്ടു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ ആരാഞ്ഞു. കേരള സര്‍വകലാശാല വി സിയുമായി ഗവര്‍ണര്‍ ഫോണില്‍ സംസാരിച്ചു. വി സി ഗവര്‍ണരെ നേരില്‍ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കും.
നിഖില്‍ കലിംഗ സര്‍വ്വകലാശാലയില്‍ പഠിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ അറിയിച്ചത്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി പ്രതികരിച്ചിരുന്നു. നേരത്തെയും സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഇറങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും പരാതി നല്‍കിയിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

ഇതിനിടെ, നിഖില്‍ തോമസിനെ എസ് എഫ് ഐ പുറത്താക്കി. ഒരിക്കലും ഒരു എസ്.എഫ്.ഐ പ്രവര്ത്തകന് ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തനമാണ് നിഖില്‍ തോമസ് ചെയ്തത്. അതിനാല്‍ എസ്.എഫ്.ഐയുടെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും പാഠമാകുന്ന രീതിയില്‍ നിഖില്‍ തോമസിനെ എസ്.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
'കേരളത്തിന് പുറത്തുള്ള പല യൂണിവേഴ്സിറ്റികളുടെയും പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്കുന്ന ഏജന്‍സികള്‍ കേരളത്തിന് അകത്തും പുറത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് രാജ്യമാകെ പടര്‍ന്ന് കിടക്കുന്ന മാഫിയാ സംഘമാണ്. ഇത്തരം മാഫിയാ സംഘത്തിന്റെ സഹായത്തോടെ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്ന ഒട്ടനേകം ചെറുപ്പക്കാരില്‍ ഒരാളായി നിഖില്‍ തോമസും മാറി എന്നു വേണം മനസ്സിലാക്കാന്‍'- എസ് എഫ് ഐ പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, കേരളത്തിലെ സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിന് ചേരുന്ന വിദ്യാര്‍ത്ഥികള്‍ ഹാജരാക്കുന്ന അന്യസംസ്ഥാന സര്‍വ്വകലാശാലകളുടെയും വിദേശ സര്‍വകലാശാലകളുടെയും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും സാധുത പരിശോധിക്കാന്‍ എല്ലാ സര്‍വകലാശാലകള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്കി.
ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഡിഗ്രി സര്ട്ടിഫിക്കറ്റുക ള്‍ അന്യസംസ്ഥാന സര്‍വകലാശാലകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്ന് ബോധ്യമുള്ള നമ്മുടെ സംസ്ഥാനത്തെ സര്‍വ്വകലാശാ ലകള്‍,അന്യ സംസ്ഥാന സര്‍വ്വകലാശാലകളുടെ ഡിഗ്രി സമര്‍പ്പിച്ച് പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്ക് വിധേയമാ ക്കുന്നില്ല .
ഈ പഴുത് ഉപയോഗിച്ച് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നവരില്‍ നിന്നും ഡിഗ്രിയും അനുബന്ധ രേഖകളും കളും സമ്പാദിച്ച് ചില വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പ്രവേശനം നേടുന്നതായി വ്യാപകമായ ആക്ഷേപമുണ്ട്. ഇക്കാര്യം സര്‍വകലാശാലകളുടെ ശ്രദ്ധയില്‍പ്പെടുത്തിയി ട്ടും സര്‍വകലാശാല അധികൃതര്‍ ഇതിന് തയ്യാറാകാത്തതിനാലാണ് ഇപ്പോള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ വ്യാജ ഡിഗ്രികള്‍ സമ്പാദിച്ച് ഉപരിപഠനത്തിന് പലരും ശ്രമിക്കുന്നതെന്ന് സമിതി നിവേദന ചൂണ്ടിക്കാട്ടി.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications