കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ വീട്ടില്‍ കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്തുകേസിലെ പ്രതിയുടെ വീട്ടിൽ നിന്നും കേരള സർവ്വകലാശാലയുടെ മാർക്ക് ലിസ്റ്റുകൾ പിടിച്ചെടുത്തു. വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് കേരള സർവ്വകലാശാലയുടെ മാർക്ക് ലിസ്റ്റുകൾ പിടികൂടിയത്. പിടിച്ചെടുത്തത് സർവ്വകലാശാലയുടെ സീലോടുകൂടിയ പൂരിപ്പാക്കാത്ത മാർക്ക് ലിസ്റ്റുകളാണ്. സംഭവത്തിൽ അന്വേഷണം നടത്താൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകാനൊരുങ്ങുകയാണ് ഡിആർഐ അധികൃതർ.

കഴിഞ്ഞ ജൂൺ14നാണ് സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഡിആർഐ വിഷ്ണു സോമസുന്ദരത്തിന്റെ തിരുമലയിലുള്ള വീട് റെയ്ഡി ചെയ്തത്. മാർക്ക് ലിസ്റ്റ് എങ്ങനെ കിട്ടി എന്നത് സംബന്ധിച്ച് വിഷ്ണു വ്യക്തമായ വിവരം നൽകിയില്ല. പ്രാഥമിക അന്വേഷണചത്തിൽ മാർക്ക് ലിസ്റ്റുകൾ ഒറിജിനലാണെന്ന് വ്യക്തമായതായതായും റിപ്പോർട്ടിൽ ഡിആർഐ സൂചിപ്പിക്കുന്നുണ്ട്.

Kerala University

നിലവില്‍ വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മാര്‍ക്ക് ലിസ്റ്റുകള്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ പക്കലാണ്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിബിഐയും അന്വേഷണം നടത്തുന്നുണ്ട്. വിഷ്ണു സോമസുന്ദരം ഒളിവിലായതിനാല്‍ സിബിഐക്കും ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്താന്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കാന്‍ ഒരുങ്ങുകയാണ് ഡിആര്‍ഐ.

നേരത്തെയും കേരള സർവ്വകലാശായ ഇത്തരത്തിലുള്ള ആരോപണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. യൂണിവേഴ്സിറ്റി വധശ്രമക്കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് സർവ്വകലാശാലയുടെ ഉത്തരക്കടലാസും സീലും കണ്ടെടുത്തിരുന്നു. 15 ബണ്ടിൽ ശിവരഞ്ജിത്തിനും ഒരെണ്ണം പ്രണവിനും നൽകിയതാണെന്ന് കോളജ് സ്ഥിരീകരിച്ചിരുന്നു. പരീക്ഷാ ഹാളിൽ നിന്ന് ഇവ കൊണ്ടുപോയത് കോപ്പി അടിക്കാനെന്നാണ് പോലീസ് നൽകിയ വിവരങ്ങൾ.

English summary
Kerala University marklists found from smuggling case accused's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X