വീട് ആക്രമിച്ചത് കോണ്‍ഗ്രസുകാരെന്ന് കേരള സര്‍വകലാശാല പ്രോ വിസി
തിരുവനന്തപുരം: കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ എന്‍ വീരമണികണ്ഠന്റെ വീടിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സംഭവം. സര്ഡവകലാശാലയില്‍ സമരം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാകാം സംഭവത്തിന് പിന്നിലെന്ന് വൈസ് ചാന്‍സലര്‍.
സംഭവ ദിവസം ഡോ വീരണമണികണ്ഠന്റെ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്.

ആക്രമണം
കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ എന്‍ വീരമണികണ്ഠന്റെ വീടിന് നേരെ ആക്രമണം. സര്‍വകാലാശാലയില്‍ സമരം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് പ്രൊ വിസി ആരോപിയ്ക്കുന്നു.

രാത്രിയോടെ
രാത്രി പന്ത്രണ്ടരയോടെയാണ് വീട്ടിന്റെ കണ്ണാടിച്ചില്ലുകള്‍ പൊട്ടുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നത്. രാത്രിയായതിനാല്‍ പുറത്തിറങ്ങിയില്ല. സര്‍വകലാശാലയില്‍ സമരം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് നല്‍കാന്‍ കഴിയില്ലെന്ന് പിവിസി. അതിനാല്‍ കോണ്‍ഗ്രസുകാരാകും സംഭവത്തിന് പിന്നിലെന്നും തനിയ്ക്ക് മറ്റ് ശത്രുക്കളില്ലെന്നും പിവിസി

സിപിഎം പറയുന്നു
സിന്‍ഡിക്കേറ്റ് അംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയ്‌ക്കെതിരെ ആദ്യം റിപ്പോര്‍ട്ട് നല്‍കിയത് ഡോ വീരമണികണ്ഠനാണ്. ഇതിന്റെ പക തീര്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ ആക്രമണമാണ് സംഭവമെന്ന് സിപിഎം ആരോപിയ്ക്കുന്നു

അന്വേഷണം
സംഭവ സ്ഥലം പൊലീസ് സന്ദര്‍ശിച്ചു. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications