Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; 67ല്‍ 64 ക്യാമ്പസുകളിലും വിജയിച്ച് എസ്എഫ്ഐ

തിരുവനന്തപുരം; കേരള സർവ്വകലാശാലക്ക് കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ 67 ൽ 64 ക്യാമ്പസുകളിലും വിജയിച്ച് എസ് എഫ് ഐ യൂണിയൻ. തിരുവനന്തപുരം ജില്ലയിൽ 32 ൽ 30 ക്യാമ്പസുകളിലും എസ് എഫ് ഐ ആണ് നേടിയത്. തിരുവനന്തപുരം ജില്ലയിലെ ഇക്ബാൽ കോളേജിലും, നഗരൂർ ശ്രി ശങ്കരാചാര്യ വിദ്യാപീഢം കോളേജും കെ.എസ്.യുവിൻ്റെ കൈയ്യിൽ നിന്നും തിരിച്ചുപിടിച്ചു. കൊല്ലം ജില്ലയിൽ 18 ൽ 17 കോളേജ് യൂണിയനും എസ് എഫ് ഐ വിജയിച്ചു.കൊട്ടാരക്കര സെൻ്റ് ഗ്രിഗോറിയോസ് കോളേജ് കെ എസ് യു വിൽ നിന്നും, ചാത്തന്നൂർ എസ്.എൻ കോളേജ് കെ.എസ്.യു, എ ബി വി പി സഖ്യത്തിൽ നിന്നും തിരിച്ചു പിടിച്ചു.

sfi-1641804624.jpg -Prope

ആലപ്പുഴ ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 15 ൽ 15 ഇടത്തും എസ് എഫ് ഐ വിജയിച്ചു.ആലപ്പുഴയിലെ സെൻ്റ് മൈക്കിൾസ് കോളേജ് കെ എസ് യു വിൽ നിന്നും, ശ്രി അയ്യപ്പ കോളേജ് എബിവിപി യുടെ കൈയ്യിൽ നിന്നുമാണ് എസ് എഫ് ഐ തിരിച്ച് പിടിച്ചത് .പത്തനംതിട്ടയിൽ രണ്ടിൽ രണ്ടിടത്തും എസ് എഫ് ഐ യൂണിയൻ വിജയിച്ചു. നേരത്തെ നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തി ആയപ്പോൾ തന്നെ എസ് എഫ് ഐ 39 കോളേജുകളിൽ എതിരില്ലാതെ വിജയിച്ചിരുന്നു.

സുശക്ത ജനാധിപത്യം, സമരോത്സുക കലാലയം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇത്തവണ തങ്ങൾ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. വർഗീയതയ്ക്കെതിരെയും, വിദ്യാഭ്യാസത്തിൻ്റെ കച്ചവടവൽക്കരണത്തിന് എതിരെയും, വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിനായും സമരസപ്പെടാത്ത പോരാട്ടങ്ങൾ ഏറ്റെടുത്തതുകൊണ്ടാണ് എസ്എഫ്ഐ ക്ക് ചരിത്ര വിജയം ആവർത്തിക്കാൻ സാധിച്ചതെന്നും നേതൃത്വം പ്രതികരിച്ചു. കൊലക്കത്തി യുടെയും അക്രമത്തിൻ്റെയും രാഷ്ട്രീയം ഉയർത്തുന്ന കെ.എസ്.യു വിൻ്റെയും, എബിവിപിയുടെയും മറ്റ് വിദ്യാർത്ഥി സംഘടനകളും സംയുക്തമായാണ് പല ക്യാമ്പസുകളിലും മത്സരിച്ചതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+