കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു!! പിന്നില്‍ അയാള്‍!! ചെയ്തത്...
എക്സാം സര്‍വറാണ് ഹാക്ക് ചെയ്യപ്പെട്ടപ്പെട്ടത്
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. സൈറ്റ് ഹാക്ക് ചെയ്ത് സൈറ്റിലെ ഗുരുതര സുരക്ഷപിഴവ് യുഎഇയിലുള്ള മലയാളി യുവാവ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നുവെന്ന് ജന്മഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സൈറ്റ് ഹാക്ക് ചെയ്തയാള്‍ തന്നെയാണ് ഇക്കാര്യം കേരളത്തിന്റെ പോലീസിന്റെ സൈബര്‍ ഡോമിനെ അറിയിച്ചതെന്നും ജന്മഭൂമി ചൂണ്ടിക്കാട്ടുന്നു. സൈറ്റിലെ സുരക്ഷാപാളിച്ചകള്‍ ഇയാള്‍ യൂണിവേഴ്സിറ്റി അധികൃതരെയും പോലീസിനെയും അറിയിക്കുകയും ചെയ്തു.

കേരള യൂണിവേഴ്സിറ്റിക്കു ക്വസ്റ്റ്യന്‍, എക്സാം, മെയിന്‍, അഡ്മിനിസ്ട്രേഷന് എന്നിങ്ങനെ നാലു സര്വറുകളാണുള്ളത്. ഇതില്‍ എക്സാം സര്‍വറാണ് ഹാക്ക് ചെയ്യപ്പെട്ടത്. ചോദ്യ പേപ്പര്‍ സൂക്ഷിക്കുന്ന ഈ സര്‍വറിലെ ചോദ്യപേപ്പര്‍ കാണാനും വേണമെങ്കില്‍ കൂട്ടിച്ചേര്‍ക്കാനും കഴിയുന്ന രീതിയിലാണുള്ളതെന്ന് ഹാക്ക് ചെയ്തയാള്‍ വ്യക്തമാക്കി. ശരിയായ അപ്ഡേഷന് നടക്കാത്തതാണ് സുരക്ഷാ വീഴ്ചയ്ക്കു കാരണമെന്നാണ് സൂചന. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വിതരണ നടപടികള്‍ യൂണിവേഴ്സിറ്റി നിര്‍ത്തിവച്ചിട്ടുണ്ട്.

യൂണിവേഴ്സിറ്റിയുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പേജ് നേരത്തേ പാക് ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു. അതിനു ശേഷവും സൈറ്റില്‍ വേണ്ടത്ര സുരക്ഷ കൊണ്ടു വരാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ലെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications