കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു!! പിന്നില്‍ അയാള്‍!! ചെയ്തത്...

എക്സാം സര്‍വറാണ് ഹാക്ക് ചെയ്യപ്പെട്ടപ്പെട്ടത്

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. സൈറ്റ് ഹാക്ക് ചെയ്ത് സൈറ്റിലെ ഗുരുതര സുരക്ഷപിഴവ് യുഎഇയിലുള്ള മലയാളി യുവാവ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നുവെന്ന് ജന്‍മഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സൈറ്റ് ഹാക്ക് ചെയ്തയാള്‍ തന്നെയാണ് ഇക്കാര്യം കേരളത്തിന്റെ പോലീസിന്റെ സൈബര്‍ ഡോമിനെ അറിയിച്ചതെന്നും ജന്‍മഭൂമി ചൂണ്ടിക്കാട്ടുന്നു. സൈറ്റിലെ സുരക്ഷാപാളിച്ചകള്‍ ഇയാള്‍ യൂണിവേഴ്‌സിറ്റി അധികൃതരെയും പോലീസിനെയും അറിയിക്കുകയും ചെയ്തു.

ദീലിപിന്റെയും നാദിര്‍ഷായുടെയും പേര് അവരോട് പറഞ്ഞു!! സുനി എല്ലാം സമ്മതിച്ചു!!ദീലിപിന്റെയും നാദിര്‍ഷായുടെയും പേര് അവരോട് പറഞ്ഞു!! സുനി എല്ലാം സമ്മതിച്ചു!!

അയാളും മരിച്ചിട്ടില്ല!! സുരേന്ദ്രന്റെ വാദം പൊളിയുന്നു...മഞ്ചേശ്വരത്ത് താമര വിരിയില്ല !!അയാളും മരിച്ചിട്ടില്ല!! സുരേന്ദ്രന്റെ വാദം പൊളിയുന്നു...മഞ്ചേശ്വരത്ത് താമര വിരിയില്ല !!

1

കേരള യൂണിവേഴ്‌സിറ്റിക്കു ക്വസ്റ്റ്യന്‍, എക്‌സാം, മെയിന്‍, അഡ്മിനിസ്‌ട്രേഷന്‍ എന്നിങ്ങനെ നാലു സര്‍വറുകളാണുള്ളത്. ഇതില്‍ എക്‌സാം സര്‍വറാണ് ഹാക്ക് ചെയ്യപ്പെട്ടത്. ചോദ്യ പേപ്പര്‍ സൂക്ഷിക്കുന്ന ഈ സര്‍വറിലെ ചോദ്യപേപ്പര്‍ കാണാനും വേണമെങ്കില്‍ കൂട്ടിച്ചേര്‍ക്കാനും കഴിയുന്ന രീതിയിലാണുള്ളതെന്ന് ഹാക്ക് ചെയ്തയാള്‍ വ്യക്തമാക്കി. ശരിയായ അപ്‌ഡേഷന്‍ നടക്കാത്തതാണ് സുരക്ഷാ വീഴ്ചയ്ക്കു കാരണമെന്നാണ് സൂചന. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വിതരണ നടപടികള്‍ യൂണിവേഴ്‌സിറ്റി നിര്‍ത്തിവച്ചിട്ടുണ്ട്.

2

യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പേജ് നേരത്തേ പാക് ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു. അതിനു ശേഷവും സൈറ്റില്‍ വേണ്ടത്ര സുരക്ഷ കൊണ്ടു വരാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ലെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്.

English summary
Kerala university website hacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X