കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാതിലക പട്ടം നഷ്ടമായി! സീരിയൽ നടി മഹാലക്ഷ്മി ഹൈക്കോടതിയിൽ, സർവകലാശാല വിശദീകരണം നൽകണം....

മഹാലക്ഷ്മിയുടെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി വിഷയത്തിൽ എത്രയും പെട്ടെന്ന് വിശദീകരണം നൽകണമെന്ന് സർവകലാശാലയോട് നിർദേശിച്ചു.

Google Oneindia Malayalam News

കൊച്ചി/തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിലെ കലാതിലക വിവാദം ഒടുവിൽ കോടതി കയറി. അവസാനനിമിഷം മത്സരഫലത്തിൽ തിരുത്തൽ വരുത്തി മറ്റൊരു വിദ്യാർത്ഥിക്ക് കലാതിലക പട്ടം നൽകിയതിനെ ചോദ്യം ചെയ്ത് സീരിയൽ നടി കൂടിയായ മഹാലക്ഷ്മിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

''ഞാൻ എന്തു തെറ്റ് ചെയ്തെന്ന് മനസിലാകുന്നില്ല'', വിതുമ്പലോടെ സീരിയൽ നടി മഹാലക്ഷ്മി... വീഡിയോ കാണാം..''ഞാൻ എന്തു തെറ്റ് ചെയ്തെന്ന് മനസിലാകുന്നില്ല'', വിതുമ്പലോടെ സീരിയൽ നടി മഹാലക്ഷ്മി... വീഡിയോ കാണാം..

മഹാലക്ഷ്മിയുടെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി വിഷയത്തിൽ എത്രയും പെട്ടെന്ന് വിശദീകരണം നൽകണമെന്ന് സർവകലാശാലയോട് നിർദേശിച്ചു. ആളുകൾ ഒച്ചപ്പാടുണ്ടാക്കിയതിനെ തുടർന്നാണ് അപ്പീൽ കമ്മിറ്റി തീരുമാനമെടുത്തതെന്നും, തനിക്കാണ് ഒന്നാം സ്ഥാനത്തിന് അർഹതയെന്നുമാണ് മഹാലക്ഷ്മിയുടെ വാദം.

mahalkshmi

കൊല്ലത്ത് നടന്ന കേരള സർവകലാശാല കലോത്സവത്തിൽ മഹാലക്ഷ്മിയ്ക്ക് കലാതിലക പട്ടം ലഭിക്കാൻ വേണ്ടി മത്സരഫലം തിരുത്തിയെന്നായിരുന്നു ഒരു വിഭാഗം വിദ്യാർത്ഥികളുടെ ആരോപണം. കുച്ചിപ്പുടിയിലെയും കഥാപ്രസംഗത്തിലെയും ഫലപ്രഖ്യാപനത്തെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. അപ്പീൽ വഴി രണ്ടിനങ്ങളിലും മഹാലക്ഷ്മി ഒന്നാമത് എത്തിയതോടെ നേരത്തെ ഒന്നാം സ്ഥാനം ലഭിച്ചവർ ബഹളം വച്ചു. തുടർന്ന് സംഭവം വലിയ കോലാഹലമാവുകയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തതോടെ സംഘാടകർ കലാതിലക പട്ടം മറ്റൊരു വിദ്യാർത്ഥിനിക്ക് നൽകി. മഹാലക്ഷ്മിയുടെ ഒന്നാം സ്ഥാനം റദ്ദ് ചെയ്താണ് മാർ ഇവാനിയോസ് കോളേജിലെ തന്നെ രേഷ്മയെ കലാതിലകമായി പ്രഖ്യാപിച്ചത്.

സീരിയൽ നടിക്കായി മത്സരഫലം അട്ടിമറിച്ചു! കേരള സർവകലാശാല കലോത്സവ വേദിയിൽ പ്രതിഷേധം... സീരിയൽ നടിക്കായി മത്സരഫലം അട്ടിമറിച്ചു! കേരള സർവകലാശാല കലോത്സവ വേദിയിൽ പ്രതിഷേധം...

കോളേജ് വിദ്യാർത്ഥിനി വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ! സംഭവം പാലക്കാട്... കോളേജ് വിദ്യാർത്ഥിനി വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ! സംഭവം പാലക്കാട്...

English summary
kerala university youth festival controversy; actress mahalakshmi approached to high court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X