• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''ഞാൻ എന്തു തെറ്റ് ചെയ്തെന്ന് മനസിലാകുന്നില്ല'', വിതുമ്പലോടെ സീരിയൽ നടി മഹാലക്ഷ്മി... വീഡിയോ കാണാം..

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിൽ മത്സരഫലം അട്ടിമറിച്ചെന്ന ആരോപണത്തിൽ സീരിയൽ നടി മഹാലാക്ഷ്മിയുടെ പ്രതികരണം. നിയമപരമായി അനുവാദമുള്ള അപ്പീൽ നൽകുക മാത്രമാണ് താൻ ചെയ്തതെന്നും, മത്സരഫലം അട്ടിമറിച്ചെന്ന ആരോപണം തെറ്റാണെന്നും മഹാലക്ഷ്ണി ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

വസ്തുതകൾ അറിയാതെ വാർത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ സത്യാവസ്ഥ മനസിലാക്കണമെന്നും മഹാലക്ഷ്മി വിതുമ്പികൊണ്ട് ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. കഴിഞ്ഞദിവസം കൊല്ലത്ത് സമാപിച്ച കേരള സർവകലാശാല കലോത്സവത്തിൽ സീരിയൽ നടിക്ക് വേണ്ടി മത്സരഫലം അട്ടിമറിച്ചെന്നായിരുന്നു ആരോപണമുയർന്നിരുന്നത്. കുച്ചിപ്പുടിയിലും, കഥാപ്രസംഗത്തിലും വിജയികളുടെ പട്ടികയിൽ ഇല്ലാതിരുന്ന മഹാലക്ഷ്മി പിന്നീട് ഈ രണ്ടിനങ്ങളിലും ഒന്നാമത് എത്തിയാണ് വിവാദത്തിന് തിരികൊളുത്തിയത്.

 നടിയുടെ പ്രതികരണം...

നടിയുടെ പ്രതികരണം...

സീരിയൽ നടിയും ടിവി താരവുമായ മഹാലക്ഷ്മി കേരള സർവകലാശാല കലോത്സവത്തിൽ ഇത്തവണ ഏഴിനങ്ങളിലാണ് പങ്കെടുത്തത്. എന്നാൽ ചില മത്സരങ്ങളിൽ തൃപ്തികരമല്ലാത്ത വിധി നിർണ്ണയമുണ്ടായതിനാൽ അപ്പീൽ നൽകി. കോളേജ് അധികൃതർ മുഖേനയാണ് അപ്പീൽ നൽകിയത്. കുച്ചിപ്പുടിയിലും കഥാപ്രസംഗത്തിലും രണ്ടാം സ്ഥാനത്തായതിനാലാണ് അപ്പീൽ നൽകിയത്. എല്ലാ വർഷവും സമ്മാനം ലഭിക്കുന്ന മത്സരങ്ങളിലെ ഫലപ്രഖ്യാപനത്തിൽ ഇത്തവണ അപാകതയുണ്ടായതിനാലാണ് അപ്പീലിന് പോയതെന്നും, താൻ എന്തു തെറ്റ് ചെയ്തെന്നും മഹാലാക്ഷ്മി ചോദിച്ചു. ആർക്കും നിയമപരമായി ചെയ്യാൻ കഴിയുന്നത് പോലെ അപ്പീൽ നൽകുകയാണ് താൻ ചെയ്ത തെറ്റെന്നും, മറ്റു കോളേജിലെ പെൺകുട്ടികൾ തനിക്കെതിരെ ആരോപണമുന്നയിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് മനസിലാകുന്നില്ലെന്നും മഹാലക്ഷ്മി പറഞ്ഞു.

 അപ്പീൽ നൽകിയത്...

അപ്പീൽ നൽകിയത്...

ഒരു കലാകുടുംബത്തിൽ ജനിച്ചുവളർന്ന തനിക്ക് തെറ്റായ രീതിയിലൂടെ സമ്മാനം നേടിയെടുക്കേണ്ട ആവശ്യമില്ലെന്നും, നിങ്ങൾ ആരോപിക്കുന്നത് പോലെ താൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാധ്യമങ്ങൾ തെളിവ് സഹിതം അത് തെളിയിക്കണമെന്നും മഹാലക്ഷ്മി പറഞ്ഞു. കഥാപ്രസംഗത്തിൽ രണ്ടാമതായിരുന്ന താൻ അപ്പീൽ നൽകിയതിലൂടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. എന്നാൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള പെൺകുട്ടി ആദ്യത്തെ ഫലപ്രഖ്യാപനത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽപോലും ഇല്ലായിരുന്നെന്നും നടി പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് വാർത്ത നൽകുമ്പോൾ മാധ്യമ പ്രവർത്തകർക്ക് തന്നെ വിളിച്ചു ചോദിക്കാമായിരുന്നെന്നും മഹാലക്ഷ്മി പറഞ്ഞു. കലാകാരിയായ ഉഷ തെങ്ങിൻതൊടിയിലിനൊപ്പമാണ് നടിയും മാർ ഇവാനിയോസ് കോളേജിലെ അവസാന വർഷ പിജി വിദ്യാർത്ഥിനിയുമായ മഹാലക്ഷ്മി ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ടത്.

 വിവാദം...

വിവാദം...

കേരള സർവകലാശാല കലോത്സവത്തിൽ അവസാന ദിവസമാണ് മത്സരഫലത്തെ ചൊല്ലി വിവാദം ഉടലെടുത്തത്. മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥിനിയും സീരിയൽ നടിയുമായ മഹാലക്ഷ്മിക്ക് കലാതിലക പട്ടം ലഭിക്കാൻ വേണ്ടി മത്സരഫലം തിരുത്തിയെന്നായിരുന്നു മറ്റു വിദ്യാർത്ഥികളുടെ ആരോപണം. കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ക്രൈസ്റ്റ് നഗർ കോളേജിലെ ദിവ്യ രണ്ടാമത് ഫലം പ്രഖ്യാപിച്ചപ്പോൾ സമ്മാന പട്ടികയിൽ നിന്നു തന്നെ പുറത്തുപോയി. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ മത്സരഫലത്തെ ചൊല്ലിയുള്ള വിവാദം മാധ്യമങ്ങളിലും വാർത്തയായി. എല്ലാ മലയാള ടിവി ചാനലുകളും വൺ ഇന്ത്യ അടക്കമുള്ള ഓണ്‍ലൈൻ മാധ്യമങ്ങളും വിദ്യാർത്ഥികളുടെ ആരോപണവും പ്രതിഷേധവും അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. ഇതിനുപിന്നാലെ കലോത്സവത്തിലെ കലാതിലക പട്ടത്തിലും തിരുത്തൽ വന്നു. മഹാലക്ഷ്മിക്ക് പകരം മാർ ഇവാനിയോസിലെ തന്നെ രേഷ്മയെയാണ് പിന്നീട് കലാതിലകമായി തിരഞ്ഞെടുത്തത്.

ഭക്തി മൂത്ത 16കാരി സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്ത് ദേവിക്ക് നൽകി! കണ്ടുനിന്നവർ ഞെട്ടി...

സീരിയൽ നടിക്കായി മത്സരഫലം അട്ടിമറിച്ചു! കേരള സർവകലാശാല കലോത്സവ വേദിയിൽ പ്രതിഷേധം...

''മാറ് തുറന്നിട്ട മൂന്നെണ്ണത്തിന്റെ കൂടെയല്ല കേരളത്തിലെ മൂന്നു കോടി ജനങ്ങളെന്ന് ഓർത്തിരിക്കണം''...

English summary
kerala university youth festival controversy;response of actress mahalakshmi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more