കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്‍ലോക്ക് 4.0; സ്‌കൂളുകള്‍ തുറക്കുമോ? മെട്രോ സര്‍വീസ് അനുവദിച്ചേക്കും, കേരളത്തില്‍ എന്തൊക്കെ ?

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അണ്‍ലോക്ക് 3 പ്രക്രിയ ഈ മാസം 31ന് അവസാനിക്കുകയാണ്. സെപ്റ്റംബര്‍ ഒന്നാം തീയതിയോടെ രാജ്യത്ത് അണ്‍ലോക്ക് 4 നടപ്പിലാകും. നാലാം ഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവ് നല്‍കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ വിലയിരുത്തിയതിന് ശേഷം മാത്രമേ പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ കേരളത്തിലടക്കം കേന്ദ്രം എന്തൊക്കെ ഇളവുകളാണ് പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് പരിശോധിക്കാം.

മെട്രോ ട്രെയിനുകള്‍

മെട്രോ ട്രെയിനുകള്‍

കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് കൊച്ചി മെട്രോ അടക്കമുള്ള രാജ്യത്തെ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ മാര്‍ച്ച് 22 മുതലാണ് സര്‍വീസ് അവസാനിപ്പിച്ചത്. അണ്‍ലോക്ക് 4 വരുന്നതോടെ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ് നടത്താന്‍ അനുവദിക്കുകയുള്ളൂ.

മാനദണ്ഡങ്ങള്‍

മാനദണ്ഡങ്ങള്‍

കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം സര്‍വീസ് നടത്തേണ്ടത്. ട്രെയിനുകളിലെ ഇരിപ്പിടം സാമൂഹിക അകലം പാലിച്ച് മാത്രമേ സജ്ജീകരിക്കാവൂ. സമ്പര്‍ക്കം ഉണ്ടാകുന്ന തരത്തിലുള്ള ടിക്കറ്റ് വിവരണം അനുവദിക്കില്ല. സ്റ്റേഷന്‍ പരിസരങ്ങളില്‍ തുപ്പുകയോ മാലിന്യങ്ങള്‍ തള്ളുകയോ ചെയ്യുന്നവര്‍ക്ക് ഭീമമായ പിഴ ചുമത്തിയേക്കും. യാത്രക്കാര്‍ക്ക് എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമായിരിക്കും.

സ്‌കൂളുകള്‍

സ്‌കൂളുകള്‍

രാജ്യത്തെ സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞ് തന്നെ കിടക്കാനാണ് സാധ്യത. നേരത്തെ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പഠനം തുടരാന്‍ നിര്‍ദ്ദേശിക്കാനാണ് സാധ്യത.

സിനിമ തീയേറ്ററും ബാറുകളും

സിനിമ തീയേറ്ററും ബാറുകളും

ബാറുകളില്‍ മദ്യം വിതരണം ചെയാനുള്ള അനുമതി ചിലപ്പോള്‍ അണ്‍ലോക്ക് 4ല്‍ നല്‍കിയേക്കും. എന്നാല്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിച്ചേക്കില്ല. പാര്‍സല്‍ വാങ്ങുന്ന സംവിധാനത്തിന് മാത്രമേ അനുമതി നല്‍കുകയുള്ളൂ. സിനിമ തീയേറ്ററുകളും അടഞ്ഞ് കിടക്കാന്‍ തന്നെയാണ് സാധ്യത. കാരണം, തുറന്നു പ്രവര്‍ത്തിച്ചാല്‍ തന്നെ 25 മുതല്‍ 30 ശതമാനം വരെയുള്ള സീറ്റുകളില്‍ മാത്രമേ ആളുകളെ അനുവദിക്കാനാവൂ. ഇത് തീയേറ്റര്‍ ഉടമകള്‍ക്ക് ഒരിക്കലും പ്രായോഗികമാകില്ല.

പബ്ബുകളും ക്ലബ്ബുകളും

പബ്ബുകളും ക്ലബ്ബുകളും

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പബ്ബുകളും ക്ലബ്ബുകളും അടുത്ത മാസം മുതല്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയേക്കും. മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍ അണ്‍ലോക്ക് 4ല്‍ സര്‍വീസ് നടത്തിയേക്കില്ല. അനാവശ്യമായി വാഹനങ്ങളില്‍ പുറത്തേക്കിറങ്ങരുതെന്ന് മുംബൈ പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇ-പാസ് നിര്‍ബന്ധം

ഇ-പാസ് നിര്‍ബന്ധം

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അണ്‍ലോക്ക് 4.0 ല്‍ നഗരത്തില്‍ മദ്യവില്‍പ്പനശാലകള്‍ക്കും ഹോട്ടലുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാാന്‍ സാധ്യതയുണ്ട്.

ഇത്തവണ അദ്ദേഹത്തെ ഒഴിവാക്കിയതിന് നന്ദി; നിര്‍മ്മലാ സീതാരാമന് നന്ദി പറഞ്ഞ് തരൂര്‍; പരിഹാസം..!!ഇത്തവണ അദ്ദേഹത്തെ ഒഴിവാക്കിയതിന് നന്ദി; നിര്‍മ്മലാ സീതാരാമന് നന്ദി പറഞ്ഞ് തരൂര്‍; പരിഹാസം..!!

 കൊവിഡിന് മുൻപുള്ള സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ദൈവദൂത ഉത്തരം നൽകുമോ? നിർമലയ്ക്കെതിരെ ചിദംബരം കൊവിഡിന് മുൻപുള്ള സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ദൈവദൂത ഉത്തരം നൽകുമോ? നിർമലയ്ക്കെതിരെ ചിദംബരം

English summary
Kerala Unlock 4.0 Guidelines: What Will Open and Closed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X