കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്-19 സ്ഥിതി വഷളാവുന്നു;അടിയന്തിരമായി 600 ഐസിയു കിടക്കകള്‍ കൂടി ആവശ്യമെന്ന് പഠനം

Google Oneindia Malayalam News

കൊച്ചി: കൊവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കല്‍ കോളെജുകളില്‍ 600 ഓളം കിടക്കകള്‍ ഉള്ള നെഗറ്റീവ് പ്രഫര്‍ ഐസിയുകള്‍ സജ്ജമാക്കണമെന്ന് പഠനം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പഠനത്തിലാണ് ഇത്തരം ഐസിയുകള്‍ ഉടന്‍ സജ്ജമാക്കണമെന്ന് കണ്ടെത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളെജുകളിലായി കൊവിഡ്-19 രോഗികളെ ചികിത്സിക്കുന്നതിനായി 484 ഐസിയു ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

corona

വരാനിരിക്കുന്ന മാസങ്ങളില്‍ കൊവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായേക്കാമെന്നും കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നു. സംസ്ഥാനത്ത് ഇതുവരയേും കൊവിഡ് ബാധയെ തുടര്‍ന്ന് 74 പേരാണ് മരണപ്പെട്ടിട്ടുള്ളത്. 74 പേരും മരണപ്പെടുന്നത് ഇക്കഴിഞ്ഞ 20 ദിവസത്തിനുള്ളിലാണ്. അതിനാല്‍ തന്നെ ഇത്തരമൊരു സാഹചര്യത്തെ ഫലപ്രദമായി നേരിടുന്നതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ സജ്ജമാക്കേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

ഓക്‌സിജന്‍ സെന്‍ട്രല്‍ സപ്ലൈ ഉള്ള നെഗറ്റീവ് പ്രഷര്‍ ഐസിയു മുറികളാണ് കൊവിഡ് പ്രതിരോധത്തിന് അനുയോജ്യം. ഇത് സംബന്ധിക്കുന്ന വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ ഡെപ്യൂട്ടി സുപ്രണ്ട് ഡോ: സന്തോഷ് കുമാറിനോടും സംഘത്തോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ്1-19 സാഹചര്യം അനുദിനം മോശമായി കൊണ്ടിരിക്കുകയാണ്.കേരളത്തില്‍ ഇന്നലെ മാത്രം 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 377 പേര്‍ക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 38 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

'ഒരു മനുഷ്യന്‍ വയ്യാണ്ട് ആശുപത്രിയില്‍ കിടക്കുമ്പോഴല്ല ഈ ജാതി വൃത്തികെട്ട വര്‍ത്താനം പറയേണ്ടത്''ഒരു മനുഷ്യന്‍ വയ്യാണ്ട് ആശുപത്രിയില്‍ കിടക്കുമ്പോഴല്ല ഈ ജാതി വൃത്തികെട്ട വര്‍ത്താനം പറയേണ്ടത്'

ബാലഭാസ്കറിന്‍റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമോ? 2 സംശയങ്ങളുടെ ചുരുളഴിക്കാന്‍ സിബിഐബാലഭാസ്കറിന്‍റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമോ? 2 സംശയങ്ങളുടെ ചുരുളഴിക്കാന്‍ സിബിഐ

ചരിത്രം കുറിച്ച് അമേരിക്ക..! ക്രൂ ഡ്രാഗൺ പേടകം സുരക്ഷിതമായി ഭൂമിയെ തൊട്ടു, 45 വർഷത്തിന് ശേഷംചരിത്രം കുറിച്ച് അമേരിക്ക..! ക്രൂ ഡ്രാഗൺ പേടകം സുരക്ഷിതമായി ഭൂമിയെ തൊട്ടു, 45 വർഷത്തിന് ശേഷം

English summary
kerala urgently set up negative pressure ICs with about 600 beds to tackle the covid-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X