കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്ന് കെ.ബാബു

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: പ്രതിസന്ധികള്‍ നേരിടുന്ന മത്സ്യത്തൊഴിലാളികളെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് മന്ത്രി കെ.ബാബു. കേരളത്തിലെ തീരദേശവികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും പുതിയ പദ്ധതികള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന നയങ്ങള്‍ തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജീവനോപാധി വിതരണ പദ്ധതിയുടെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

മത്സ്യബന്ധന മേഖലയെ ദോഷകരമായി ബാധിക്കുന്ന മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കരുത്. തീരദേശമേഖലയുടെ വികസനത്തിനു ലഭിക്കുന്ന തുക 40 ശതമാനമായി വെട്ടിക്കുറച്ച നടപടി ശരിയല്ലെന്നും കെ.ബാബു അഭിപ്രായപ്പെട്ടു.

kscadc

മത്സബന്ധനത്തിനാവശ്യമായ മണ്ണെണ്ണയുടെ വിഹിതം പുനഃസ്ഥാപിക്കുക, തുറമുഖ വികസനത്തിനു കേന്ദ്രവിഹിതം 75 ശതമാനമാക്കി നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജീവനോപാധി വിതരണ പദ്ധതി പ്രകാരം 1,940 മത്സ്യത്തൊഴിലാളികള്‍ക്ക് 7.70 കോടിയോളം രൂപ തീരദേശവികസന കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്നതാണ്.

പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി കുമ്പളം, ഉദയംപേരൂര്‍ വില്ലേജുകളില്‍ നിന്നുള്ള 54 പേര്‍ക്ക് ഫിഷിംഗ് യൂണിറ്റുകള്‍ നിര്‍മ്മിക്കുവാനായി 36,000 രൂപ ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. തീരദേശവികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനുമായി 530 കോടി രൂപയുടെ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മന്ത്രി ചടങ്ങില്‍ വ്യക്തമാക്കി.

kscadc2

മത്സ്യഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ളം, ശുചീകരണം, വൈദ്യുതീകരണം, ലൈബ്രറികളുടെ നിര്‍മ്മാണം തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എറണാകുളം ജില്ലയിലെ വികസന പദ്ധതികള്‍ക്കു മാത്രമായി 86.16 കോടി രൂപയാണ് കോര്‍പ്പറേഷന്‍ നീക്കിവച്ചിരിക്കുന്നത്. ഹൈബി ഈഡന്‍ എംഎല്‍എ, ലൂഡി ലൂയിസ് എംഎല്‍എ, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ടോണി ചമ്മണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

English summary
Minister k Babu says urged the Union Government to roll back a series of recent fishermen policies and decision, he said will adversely affect the livelihood of the state fishing community.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X