Kerala Vishu Bumper 2023 BR-91 Result: ആരായിരിക്കും 12 കോടിയുടെ ഭാഗ്യവാന്‍? നറുക്കെടുപ്പ് നാളെ
തിരുവനന്തപുരം: കേരള വിഷു ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ. ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ആണ് നറുക്കെടുപ്പ് ആരംഭിക്കുക. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 91-ാമത്തെ ബമ്പര്‍ നറുക്കെടുപ്പാണ് വിഷു ബമ്പര്‍ 2023. വിഷു ബമ്പര്‍ നറുക്കെടുപ്പിനായി ഇത്തവണ 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. 418000 ടിക്കറ്റുകള്‍ ഇന്ന് രാവിലെയോടെ തന്നെ വിറ്റഴിച്ചിരുന്നു.
നറുക്കെടുപ്പിന് മുന്‍പ് എല്ലാ ടിക്കറ്റുകളും വിറ്റഴിക്കാനാണ് സാധ്യത. 300 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില. VA, VB, VC, VD, VE, VG എന്നിങ്ങനെ ആറ് സീരീസുകളിലായിട്ടാണ് ഇത്തവണ വിഷു ബമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്. നറുക്കെടുപ്പിലൂടെ ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അധികം വൈകാതെ കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം പരിശോധിക്കാവുന്നതാണ്. കേരള സര്‍ക്കാര്‍ ഗസറ്റിലും ഫലം പ്രസിദ്ധീകരിക്കും.

ആകെ 49,46,12,000 രൂപയുടെ സമ്മാനങ്ങളാണ് ഇത്തവണ വിഷു ബമ്പറിലൂടെ വിജയികള്‍ക്ക് നല്‍കുന്നത്. 12 കോടിയാണ് ഒന്നാം സമ്മാനം. സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപ അഞ്ച് പേര്‍ക്ക്. രണ്ടാം സമ്മാനം 1 കോടി വീതം 6 പേര്‍ക്കും മൂന്നാം സമ്മാനം 10 ലക്ഷം വീതം 6 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം രൂപ (6 പേര്‍ക്ക്), അഞ്ചാം സമ്മാനം 2 ലക്ഷം (6 സീരീസിലായി 6 പേര്‍ക്ക്), ആറാം സമ്മാനം 5000.
ഏഴാം സമ്മാനം 2000 എട്ടാം സമ്മാനം 1000, ഒമ്പതാം സമ്മാനം 500, പത്താം സമ്മാനം 300 എന്നിങ്ങനെയാണ് സമ്മാന ഘടന. കഴിഞ്ഞ തവണ 10 കോടിയായിരുന്നു വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം. 5000 രൂപയില്‍ താഴെയുള്ള സമ്മാനതുക ലഭിക്കുന്നവര്‍ക്ക് ടിക്കറ്റുമായി ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാന്‍ ബാങ്കിലോ സര്‍ക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി വേണം വിജയികള്‍ ബന്ധപ്പെടാന്‍.
വിജയികള്‍ 30 ദിവസത്തിനുള്ളില്‍ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം. ഇത്തവണ വിഷു ബമ്പറിന്റെ വില്‍പ്പന ആരംഭിച്ച ആദ്യ ദിവസം തന്നെ രണ്ടര ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിച്ചിരുന്നു. അടുത്ത കേരള ബമ്പര്‍ ലോട്ടറി മണ്‍സൂണ്‍ ബമ്പര്‍ 2023 ആയിരിക്കും. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ച് സംസ്ഥാനത്ത് ബമ്പര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുണ്ട്. കൂടാതെ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും പുറത്തിറക്കാറുണ്ട്.












Click it and Unblock the Notifications