വിഷു ബംപര്‍ BR 97 ഫലം Live: വിഷു ബംപര്‍ നറുക്കെടുത്തു, 12 കോടി ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന്
വിഷു ബംപര്‍ BR 97 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്കു രണ്ടിന്. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നറുക്കെടുപ്പില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പങ്കെടുക്കില്ല. 12 കോടി രൂപയാണ് വിഷു ബംപറിന്റെ ഒന്നാം സമ്മാനം. 300 രൂപ വിലയുള്ള 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 15000 ത്തോളം ടിക്കറ്റുകളെ വിറ്റ് പോകാത്തതുള്ളൂ.
വിഷു ബംപറിന്റെ രണ്ടാം സമ്മാനവും കോടീശ്വരന്‍മാരെ സൃഷ്ടിക്കും. രണ്ടാം സമ്മാനം ഒരു കോടി വീതം 6 പേര്‍ക്കും മൂന്നാം സമ്മാനം 10 ലക്ഷം വീതം 6 പേര്‍ക്കും നാലാം സമ്മാനം 6 പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവും ലഭിക്കുന്ന തരത്തിലാണ് സമ്മാന ഘടന നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള സമ്മാനങ്ങള്‍ക്ക് യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. വിഎ, വിബി, വിസി, വിഡി, വിഇ, വിജി എന്നിങ്ങനെ ആറ് സീരീസുകളിലാണ് വിഷു ബംപര്‍ ടിക്കറ്റുകള്‍ വിറ്റത്.













Click it and Unblock the Notifications