വിഷു ബമ്പർ നറുക്കെടുപ്പ് ഫലം; 12കോടി ലഭിച്ചത് ഈ നമ്പറിന്..വിജയികളെ അറിയാം
വിഷു ബംപര്‍ ലോട്ടറി ഫലം പുറത്ത്. VB 135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. കരുനാഗപ്പള്ളിയിലെ അനില്‍ ഡി (Q-4301) എന്ന ഏജന്‍സി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. VA 135452, VC 135452, VD 135452, VE 135452, VF 135452 എന്നീ സീരിസുകള്‍ക്ക് സമാശ്വാസ സമ്മാനമായി 1 ലക്ഷം രൂപ വീതം ലഭിക്കും.

VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതമാണ് ലഭിക്കുക. VA 238131 VB 149470 VC 133511 VD 575123 VE 363410 VG 480536 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായ അഞ്ച് ലക്ഷം രൂപ വീതം VA 818975 VB 749053 VC 777708 VD 123033 VE 448421 VG 823578 എന്നീ നമ്പറുകൾക്കും ലഭിച്ചു.
അഞ്ചാം സമ്മാനം ( 5000 രൂപ)
0891 1678 1729 2053 2548 2659 2840 3065 3333 3658 3989 4122 4644 4670 4742 5294 5328 5730 5790 5995 6522 6597 7185 7785 8261 8344 8480 8520 9566 9793
ആറാം സമ്മാനം ( 2000 രൂപ)
094 0363 0547 0560 0696 0862 1240 2216 2825 2889 3669 3731 3812 4483 4654 4952 6193 6279 6555 7431 7760 8241 8573 8884
വിഷു ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെയാണ് ഇക്കുറി വിറ്റഴിഞ്ഞത്. പൊതുവിപണിയിലേക്ക് അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഭാഗ്യക്കുറി ഏജന്റുമാർ വഴി പൂർണ്ണമായും വിറ്റതായി വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം വിറ്റഴിച്ച 42,87,350 ടിക്കറ്റുകളുടെ റെക്കോഡാണ് ഇത്തവണ മറികടന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് പാലക്കാട് ജില്ലയിലാണ്; 11,58,480 ടിക്കറ്റുകൾ. 5,10,820 ടിക്കറ്റുകൾ വിറ്റഴിച്ച് തൃശ്ശൂർ ജില്ല രണ്ടാം സ്ഥാനത്തും, 4,21,380 ടിക്കറ്റുകളുമായി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.












Click it and Unblock the Notifications