വിഷു ബമ്പർ ഫലം എങ്ങനെ അറിയാം; ടെൻഷൻ വേണ്ട കാര്യം സിമ്പിളാണ്; ചെയ്യാം ഇക്കാര്യം
തിരുവനന്തപുരം: വിഷു ബമ്പർ എടുത്ത് കാത്തിരിക്കുന്നവർ ഒന്ന് ശ്രദ്ധിക്കൂ. വിഷു ബമ്പറിന്റെ ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. VE 475588 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. VA 513003, VB 678985, VC 743934, VD 175757, VE 797565 , VG 642218 എന്നീ നമ്പറുകൾക്ക് ആണ് രണ്ടാം സമ്മാനം. നിങ്ങൾ ലോട്ടറി ഫലം അറിയാൻ കാത്തിരിക്കുകയാണെങ്കിൽ എളുപ്പത്തിൽ ലോട്ടറി ഫലം അറിയുന്നതിനായി ചെയ്യേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.
നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ ഏതെങ്കിലും വെബ് ബ്രൗസറിൽ പ്രവേശിക്കുക. ബ്രൗസറിലെ സെർച്ച് ബാറിൽ www.statelottery.kerala.gov.in എന്ന് ടൈപ്പ് ചെയ്ത് സേർച്ച് ചെയ്യുക. ആദ്യം കാണുന്ന 'കേരള സ്റ്റേറ്റ് ലോട്ടറീസ്' എന്ന സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് തന്നെ ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന പേജിന്റെ മുകളിൽ നൽകിയിരിക്കുന്ന 'റിസൾട്ട് വ്യൂ' എന്ന ബട്ടണിലോ അല്ലെങ്കിൽ താഴെ കാണുന്ന 'ലോട്ടറി റിസൾട്സ്' എന്ന ബട്ടണിലോ ക്ലിക്ക് ചെയ്യുക.

ഇതിന് ശേഷം ലഭിക്കുന്ന പേജിൽ ലോട്ടറിയുടെ പേര്, നറുക്കെടുപ്പ് നമ്പർ, നറുക്കെടുപ്പ് തീയതി എന്നിവ അടങ്ങിയ പട്ടിക വരും. അതിൽ നിങ്ങൾക്ക് ഫലം അറിയേണ്ട ടിക്കറ്റ് തിരഞ്ഞെടുക്കുക. അതിന്റെ സമീപത്ത് കാണുന്ന വ്യൂവിൽ ക്ലിക്ക് ചെയ്യുക.
അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു പിഡിഎഫ് ലഭിക്കും. ആ രേഖയിൽ ഒന്നാം സമ്മാനം മുതൽ അവസാനത്തെ സമ്മാനം വരെ ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പറുകൾ ഉണ്ടാവും. ആദ്യ മൂന്ന് സ്ഥാനങ്ങളെ ടിക്കറ്റ് നമ്പറുകൾ കോഡും സ്ഥലവും ഉൾപ്പെടെ പൂർണ രൂപത്തിൽ തന്നെ ഉണ്ടാവും. നാലാം സ്ഥാനം മുതലുള്ള ടിക്കറ്റുകളുടെ ആദ്യ നാല് അക്കമായിരിക്കും സൈറ്റിൽ കാണാവൻ കഴിയുക.












Click it and Unblock the Notifications