വിഷു ബമ്പർ: ഭാഗ്യദേവത തേടിയെത്തിയ ആ ഭാഗ്യശാലി ദേ ഇവിടെയുണ്ട്; 12 കോടി ഈ ജില്ലയിൽ
മലപ്പുറം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പറിന്റെ ഫലം പുറത്തുവവന്നിരിക്കുകയാണ്. VE 475588 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്. ആരാണ് ആ ഭാഗ്യവാൻ എന്നറിയാനുള്ള ആകാംഷയിലാണ് എല്ലാവരും. ഇപ്പോൾ മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് എന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. മലപ്പുറം തിരൂരിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്.
വിഷു ബമ്പര്‍ 12കോടി അടിച്ചത് മലപ്പുറം ചെമ്മാട്ടുനിന്നും ടിക്കറ്റെടുത്ത ആൾക്കാണ്. ചെമ്മാട് കൊണ്ടാണത്ത് ബസ് സ്റ്റാന്‍ഡ് ബിള്‍ഡിങ്ങിലെ സി.കെ.എം ലോട്ടറി കടയില്‍( Agency no..m5087) നിന്ന് വിറ്റ ലോട്ടറിക്കാണ് ഒന്നാം സമ്മാനമായ 12 കോടിരൂപ അടിച്ചതെന്നു സ്ഥിരീകരിച്ചു. താനൂര്‍ സ്വദേശിയായ ആദര്‍ശിന്റേതാണ് ഏജന്‍സി.
അതേസമയം, VA 513003 VB 678985 VC 743934 VD 175757 VE 797565 VG 642218 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്, VA 214064 VB 770679 VC 584088 VD 265117 VE 244099 VG 412997 എന്നിവയ്ക്കാണ് മൂന്നാം സമ്മാനം. ഒരു കോടി വീതം ആറ് പേർക്കാണ് ബമ്പറിന്റെ രണ്ടാം സമ്മാനം ലഭിക്കുക. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക. അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആറാം സമ്മാനം 5,000 രൂപയാണ്, ഏഴാം സമ്മാനം 2,000 രൂപയാണ്, എട്ടാം സമ്മാനം ആയിരം രൂപയാണ്. 9-ാം സമ്മാനം 500 രൂപ, പത്താം സമ്മാനം 300 രൂപ ആണ്.

അതേസമയം 1 കോടിയാണ് സമ്മാനത്തുക എങ്കിലും കയ്യില്‍ കിട്ടുക ഏഴിലേറെ കോടി രൂപയാണ്, ലോട്ടറി അടിച്ച തുക 5000 താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്ന് തുക വാങ്ങിക്കാം. എന്നാല്‍ 5000 രൂപയ്ക്ക് മുകളില്‍ ആണ് സമ്മാന തുക എങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം.
2023ല വിഷു ബമ്പർ VA, VB, VC, VD, VE, VG എന്നീ ആറു സീരീസുകളായിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്. 54 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. കഴിഞ്ഞ തവണ കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോക്ടർ പ്രദീപ് എന്നിവർക്കാണ് വിഷു ബമ്പർ അടിച്ചത്. 10 കോടി ആയിരുന്നു ഒന്നാം സമ്മാനം. നികുതി കഴിച്ച് ഇവർക്ക് ആറ് കോടി 16 ലക്ഷം രൂപയാണ് ലഭിച്ചത്












Click it and Unblock the Notifications