ഭാഗ്യശാലിയെ കാത്ത് വിഷു ബമ്പർ; 12 കോടിയിൽ എത്ര കയ്യിൽ കിട്ടും? വിശദമായി അറിയാം
വിഷു ബമ്പർ എടുത്തുവരൊക്കെ ടിക്കറ്റുമെടുത്ത് തയ്യാറായിരുന്നോ, ആ ഭാഗ്യശാലി ആരാണെന്നറിയാൻ ഇനി നിമിഷങ്ങൾ മാത്രം. 12 കോടിയാണ് ഇത്തവണത്തെ വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിഷു ബമ്പർ നറുക്കെടുപ്പ് നടക്കുക. 300 രൂപയായിരുന്നു ടിക്കറ്റ് വില. രണ്ടാം സമ്മാനം ഒരു കോടി വീതം 6 പേർക്ക് ലഭിക്കും.
മൂന്നാം സമ്മാനം പത്ത് ലക്ഷം 6 പേർക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷമാണ്. അഞ്ചാം സമ്മാനം രണ്ട് ലക്ഷം ആണ്. ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും ഒമ്പതാം സമ്മാനം 500 രൂപയും 10ാം സമ്മാനം 300 രൂപയുമാണ്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളും ഉണ്ട്.

കഴിഞ്ഞ തവണ പത്ത് കോടിയായിരുന്നു ഒന്നാം സമ്മാനം, ഇത്തവണ 12 കോടി ആക്കുകയായിരുന്നു. 12 കോടി അടിക്കുന്ന ആൾക്ക് കയ്യിൽ കിട്ടുക ഏഴിലേറെ കോടി രൂപയായിരിക്കും. ലോട്ടറി ഫലം ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ലഭ്യമാകും.
ലോട്ടറി അടിച്ച സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുൽ ഉള്ള ഏത് ലോട്ടറിക്കടയിൽ നിന്നും നിങ്ങൾക്ക് തുക കരസ്ഥമാക്കാം.പക്ഷേ, 5000 രൂപയിലും കൂടുതൽ ആണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
അതേസമയം ഷെയറിട്ട് ലോട്ടറി ടിക്കറ്റ് വാങ്ങിയവർക്കാണ് ലോട്ടറി അടിക്കുന്നതെങ്കിൽ കൂട്ടത്തിലെ ഒരാളെ സമ്മാനത്തുക വാങ്ങാൻ ചുമതലപ്പെടുത്തണം. ഇക്കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പിൽ ഏൽപ്പിക്കണം. ചുമതലപ്പെടുത്തിയ ആളുടെ അക്കൗണ്ടിലേക്കായിരിക്കും പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്. അല്ലെങ്കിൽ സംയുക്തമായി ബാങ്ക് അക്കൗണ്ട് തുറന്ന് സമ്മാനത്തുക വാങ്ങാൻ ഒരാളെ ചുമതലപ്പെടുത്താം.
2023ല വിഷു ബമ്പർ VA, VB, VC, VD, VE, VG എന്നീ ആറു സീരീസുകളായിട്ടാണ് ടിക്കറ്റുകൾ പുറത്തിറക്കിയിട്ടുള്ളത്. 54 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിൽപന നടത്തിയത്. അതേസമയം, കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോക്ടർ പ്രദീപ് എന്നിവർക്കാണ് കഴിഞ്ഞ വർഷത്തെ വിഷു ബമ്പർ അടിച്ചത്. 10 കോടി ആയിരുന്നു ഒന്നാം സമ്മാനം. നികുതി കഴിച്ച് ഇവർക്ക് ആറ് കോടി 16 ലക്ഷം രൂപയാണ് ലഭിച്ചത്
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications