കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാറിന്റെ കെ ഫോണ്‍ പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കേരളവിഷന്‍ സജ്ജമാണെന്ന് സിഒഎ

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട് : സര്‍ക്കാറിന്റെ കെ ഫോണ്‍ പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കേരളവിഷന്‍ സജ്ജമാണെന്നും പദ്ധതിയുടെ വേഗം കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണം, സംസ്ഥാനത്തെ ബി പി എല്‍ കുടുംബത്തില്‍പ്പെട്ട 12 ലക്ഷം വീടുകളിലും ഗവ. സ്ഥാപനങ്ങളിലേക്കും സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കുന്ന പദ്ധതിയാണ് കെ ഫോണ്‍, കേബിള്‍ ടിവി വഴി നടപ്പാക്കുന്ന പദ്ധതിക്ക് കേരള വിഷന്‍ പൂര്‍ണ്ണ സജ്ജമാണെന്നും അതിലൂടെ ഇന്‍ട്രാനെറ്റ് സംവിധാനത്തിലൂടെ കേബിള്‍ ടിവി സൗജന്യമായി നല്‍കാന്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ തയ്യാറാണെന്ന് സി.ഒ.എ. 11-ാം മത് കാഞ്ഞങ്ങാട് മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു.

ജനകീയനായ ഖത്തര്‍ അംബാസഡര്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ സ്നേഹാദരം
പേചാനലുകളുടെ അനിയന്ത്രിത നിരക്ക് വര്‍ദ്ധനവ് പരിഹരിക്കുന്നതിന് സര്‍ക്കാരും ട്രായും ഇടപെടണമെന്നും സി.ഒ.എ.പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. സി.ഒ.എ. കാഞ്ഞങ്ങാട് മേഖല സമ്മേളനം പെരിയയില്‍ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എം.ഒ.ലതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

sammelanam

പ്രസിഡണ്ട് പി.വിനോദ് അധ്യക്ഷനായി,എ.സുരേഷ്, സജി ആന്റണി, സദാശിവകിനി, എം.ലോഹിതാക്ഷന്‍, കെ.പ്രദീപ്കുമാര്‍, സതീഷ് കെ പാക്കം, ഷൂക്കുര്‍ കോളിക്കര, കെ.രഘുനാഥ്, കെ.നാരായണന്‍, റ്റി.വി.മോഹനന്‍, എം.ആര്‍.അജയന്‍, എന്നിവര്‍ സംസാരിച്ചു.

English summary
Kerala Vision ready to introduce governments K phone project to public; COA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X