കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഖ്ഫ് ബോര്‍ഡ് നിയമനം; പള്ളിയിലെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറി ലീഗ്; പ്രതിഷേധിക്കുമെന്ന് കെഎന്‍എം

Google Oneindia Malayalam News

കോഴിക്കോട്: സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധ നിലപാടുകള്‍ക്കെതിരെ പള്ളികളില്‍ പ്രതിഷേധിക്കാനുള്ള കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയായ മുസ്്‌ലിം ലീഗിന്റെ പദ്ധതി ഉപേക്ഷിച്ചു. ഐയുഎംഎല്ലിന്റെ നേത്യത്വത്തില്‍ നടന്ന മുസ്്‌ലിം ലീഗ് യോഗത്തില്‍ വെള്ളിയാഴ്ചത്തെ നമസ്‌കാരത്തിന് ശേഷം സമൂഹത്തെ പ്രബുദ്ധമാക്കുന്നതിന് പ്രഭാഷമം നടത്തുമെന്ന് തീരുമാനിച്ചിരുന്നു. വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടതില്‍ പ്രതിഷേധിച്ചാണ് മുസ്്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ പള്ളികളില്‍ പ്രഭാഷണം നടത്താന്‍ തീരുമാനിച്ചിരുന്നത്.

കേരളത്തിലെ സുന്നി പുരോഹിതരുടെ സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമ പള്ളികളില്‍ പ്രതിഷേധം നടത്തുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതാണ് ഐയുഎംഎല്‍ പ്രതിഷേധം ഒഴിവാക്കാന്‍ കാരണം. പള്ളികളില്‍ പ്രതിഷേധിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചുവെന്നും. വിഷയം രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ടെന്നും മസ്ജിദുകളെ സംഘര്‍ഷ വേദിയാക്കി മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നിരുന്നാലും, ഞങ്ങള്‍ ഞങ്ങളുടെ പ്രതിഷേധം മറ്റ് വഴികളില്‍ തുടരുമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

le

സന്ദീപ്കുമാർ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ; പഴുതടച്ച അന്വേഷണത്തിന് പൊലീസ്സന്ദീപ്കുമാർ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ; പഴുതടച്ച അന്വേഷണത്തിന് പൊലീസ്

പള്ളികളെ പ്രതിഷേധ വേദിയാക്കാന്‍ അനുവദിക്കില്ലെന്ന് ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞിരുന്നു. വഖഫ് ബോര്‍ഡ് റിക്രൂട്ട്മെന്റ് പിഎസ്സിക്ക് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സമസ്ത എതിര്‍ത്തിരുന്നു. സമൂഹത്തിന്റെ ആശങ്കകള്‍ പരിശോധിക്കാന്‍ തയ്യാറുള്ള മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണെന്നും എന്നാല്‍ പള്ളികളില്‍ ക്രമസമാധാന സാഹചര്യം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പള്ളികളില്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നും മുത്തുകോയ തങ്ങള്‍ പറഞ്ഞു. സമസത കേരള ജം-ഇയ്യത്തുല്‍ ഉലമ കേരള മുസ്ലിംകള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന പിന്തുണയുള്ള സുന്നി പണ്ഡിതന്മാരുടെ ഒരു സംഘടനയാണ്. ഇത് ഐയുഎംഎല്ലിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മുസ്ലീം പള്ളികളിലെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ഐയുഎംഎല്ലിന് രാഷ്ട്രീയ തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും അവസാനത്തേതാകണമെന്ന് ആഗ്രഹിക്കുന്നു: കെകെ രമഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും അവസാനത്തേതാകണമെന്ന് ആഗ്രഹിക്കുന്നു: കെകെ രമ

അതേസമയം വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പള്ളികളിലെ പ്രതിഷേധത്തില്‍ നിന്നും മുസ്ലീം കോഡിനേഷന്‍ കമ്മറ്റി പിന്മാറില്ലെന്ന് കെഎന്‍എം വൈസ് പ്രസിഡണ്ട് ഹുസൈന്‍ മടവൂര്‍ പറഞ്ഞു. പള്ളികളില്‍ ബോധവത്കരണം നടത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വഖഫ് മതസ്ഥാപനമാണെന്നും ഉദ്യോഗസ്ഥ നിയമനാധികാരം ബോര്‍ഡിനാണെന്നുമാണ് നിലപാടെന്നും ചര്‍ച്ച നടത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. വഖഫ് നിയമനത്തില്‍ സമസ്ത പ്രത്യക്ഷ സമരത്തില്‍ നിന്നും പിന്മാറിയെങ്കിലും മുസ്ലിംകോഡിനേഷന്‍ കമ്മറ്റി പ്രതിഷേധങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും വഖഫ് ബോര്‍ഡ് മതസ്ഥാപനമാണെണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സര്‍ക്കാറിന്റെ ഇടപെടല്‍ പള്ളികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പള്ളികളില്‍ ബോധവത്കരണം നടത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒമൈക്രോൺ; എയർപോർട്ടുകളിൽ അതീവ ജാഗ്രത..ആരോഗ്യ വകുപ്പ് സുസജ്ജമെന്ന് മന്ത്രി വീണ ജോർജ്ഒമൈക്രോൺ; എയർപോർട്ടുകളിൽ അതീവ ജാഗ്രത..ആരോഗ്യ വകുപ്പ് സുസജ്ജമെന്ന് മന്ത്രി വീണ ജോർജ്

Recommended Video

cmsvideo
കേരളത്തിലെ മുസ്ലിം ഹോട്ടലുകളിൽ തുപ്പിയ ഭക്ഷണം മാത്രം..എനെറെ ദേഹത്തും തുപ്പി

ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തിയാണ് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതെന്നും രാജ്യത്തെ 30 വഖഫ് ബോര്‍ഡുകളിലും ശമ്പളം നല്‍കുന്നത് വിശ്വാസികളും ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നത് അതത് ബോര്‍ഡുകളാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നിയമ പ്രകാരം കേന്ദ്ര വഖഫ് ബോര്‍ഡിനാണ് ജീവനക്കാരെ നിയമിക്കാനുള്ള അവകാശമെന്നും എന്നാല്‍ മുസ്ലീം പണ്ഡിതരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്നും വഖഫ് ഭൂമി നഷ്ടപ്പെടുന്നത് ഗൗരവതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Waq board recrutement; muslim League withdrew in protest of the mosque
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X