കടൽ ഇനി തണുക്കാനുള്ള സാധ്യത കുറവ്; ഉഷ്ണ തരംഗം വരും വർഷങ്ങളിലും ആവർത്തിക്കാൻ സാധ്യത!
പത്തനംതിട്ട: സംസ്ഥാനം ഇപ്പോൾ കടുത്ത ചൂടിലൂടെയാണ് കടന്നുപോകുന്നത്. പല ജില്ലകളിലും ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന താപനില വരും ദിവസങ്ങളിലും ഉണ്ടാവുമെന്നും മുന്നറിയിപ്പ് ഉണ്ട്. ഈ ചൂടും ഉഷ്ണ തരംഗവും വരും വർഷങ്ങളിലെ വേനൽക്കാലങ്ങളിലും ആവർത്തിക്കാൻ സാധ്യത ഉണ്ടെന്നാണ് പുതിയ പഠനം.
അറബിക്കടൽ ഉൾപ്പെടെ ഇന്ത്യൻ മഹാ സമുദ്രം തിളച്ചുമറിയുന്ന പ്രവണതയ്ക്ക് തുടക്കമിട്ടതാണ് കേരളത്തിൽ ഉൾപ്പെടെ ചൂട് വർദ്ധിക്കാൻ കാരണമായത് എന്ന് വ്യക്തമായ സാഹചര്യത്തിൽ ഈ പഠനം വളരെ ജാഗ്രതയോടെ കാണേണ്ടതാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജിയാണ് പഠനം പുറത്തുവിട്ടത്.

ചൂട് ഓരോ വർഷവും കൂടി വരുന്നതിനാൽ കടൽ ഇനി തണുക്കാനുള്ള സാധ്യത കുറവാണ് എന്ന നിരീക്ഷണം ആശങ്ക ഉയർത്തുന്ന ഒന്നാണ്, കടൽ തിളച്ചു മറിയുന്ന ദിവസങ്ങളുടെ എണ്ണം 12 മടങ്ങ് വരെ വർദ്ധിച്ച് 220 മുതൽ 250 വരെ ദിവസങ്ങൾ എന്ന അവസ്ഥ എത്തേയേക്കും. വർഷത്തിൽ 20 ദിവസം മാത്രമാണ് നിലവിൽ കടൽത്താപനില പരിധിവിട്ട് ഉയരുന്നത്.
അറബിക്കടലിൽ ഇപ്പോൾ 23 ഡിഗ്രിക്ക് താഴെയാണ് താപനില. എന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് 30.7 ഡഗ്രി വരെയായി ഉയരാം. സമുദ്ര താപം 28 ഡിഗ്രിക്ക് മുകളിലേക്ക് പോയാൽ ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വർദ്ധിക്കും. പ്രളയ സാധ്യതയും തള്ളാൻ ആവില്ല.
ചൂട് കൂടുമ്പോൾ കടൽ തിളച്ചു മറിയുന്ന കള്ളക്കടൽ പ്രതിഭാസം കേരളം ഉൾപ്പെടെ പല തീരപ്രദേശങ്ങളിലും കാണാം. കടൽ കയറി വന്നാൽ തീരത്തിലും മാറ്റം വരും.ഓരോ സെക്കന്റും ഒരു അണുബോംബ് പൊട്ടുന്ന അത്രയും തീവ്രമാണ് ചൂടിൽ നന്ന് ഉണ്ടാകുന്ന താപോർജം എന്നാണ് പഠനത്തിന് നതൃത്വം നൽകിയ കൂണെ പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജിയിലെ ഡോ. റോക്സി മാത്യൂ കോൾ പറയുന്നത്.
ചൂട് വലിച്ചെടുത്ത് കടൽ പാെട്ടിത്തെറിയുപടെ വക്കിലാണ്. തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടാൽ ഏതാനും മണിക്കൂറിവനുള്ളിൽ അതിശക്തമായ ചുഴലിക്കാറ്റായി മാറാൻപോന്ന വിധത്തിൽ കടൽ ചൂടായി കിടക്കുന്നുവെന്നാണ് പറയുന്നത്.
പവിഴപ്പുറ്റുകളുൾപ്പെടെ ചീഞ്ഞ് നിറം മാറുന്ന പ്രവണത ഇപ്പോൾ തന്നെ കാണുന്നുണ്ടെന്നും ഇത് മത്സ്യ സമ്പത്തിനെ വലിയ രീതിയിൽ തന്നെ ബാധിക്കുമെന്നും ചൂട് കൂടുന്നതോടെ മത്സ്യങ്ങൾ ആഴത്തിലേക്ക് പോകും എന്നും പറയുന്നു. കടൽ ജലത്തിന്റെ പി എച്ച് മൂല്യം കുറയുന്നത് മൂലം അമ്ലത്വം വർദ്ധിക്കുമെന്നും ഇതും കടലിന്റെ ആവാസ വ്യവസ്ഥയെയും ഓക്സിജൻ ഉൽപാദനത്തേയും ബാധിക്കുമെന്നും പറയുന്നു.
ജെ എസ് ശരണ്യ, അതിഥി മോദി, അനുശ്രീ അശോക് എന്നിവരും മറ്റ് ആഗോള തലത്തിലെ ഗവേഷകരും ചേർന്നാണ് ഈ പഠനം തയ്യാറാക്കിയത്.
എൽസെവിയർ എന്ന ശാസ്ത്ര മാസികയാണ് ഇത് പ്രസിദ്ധീകരിച്ചത്.












Click it and Unblock the Notifications