Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടുംചൂടിന് ആശ്വാസം.. കാത്തിരുന്ന വേനല്‍മഴ എത്തുന്നു; ഈ 12 ജില്ലകളില്‍ മഴ

തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂടില്‍ ആശ്വാസമായി മഴയെത്തുന്നു. ഇത്തവണ വേനല്‍ മഴ നേരത്തെ എത്തും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിയര്‍ത്ത് വലയുന്ന കേരളത്തിന് വേനല്‍ മഴ ആശ്വാസം പകരും എന്നാണ് കണക്കുകൂട്ടല്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വേനല്‍മഴയുണ്ടാകും എന്നാണ് കാലാസ്ഥാ പ്രവചനം. എന്നാല്‍ തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

നാളെ 10 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലുമാണ് കേരളത്തില്‍ മഴക്ക് സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ മഴക്ക് സാധ്യത എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മറ്റന്നാള്‍ ഈ ജില്ലകള്‍ക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ പെയ്‌തേക്കാം. തിരുവനന്തപുരം, കൊല്ലം ജില്ലയില്‍ വേനല്‍ മഴ വൈകിയേക്കും.

WEATHER

മാര്‍ച്ച് ഇതുവരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് വേനല്‍ മഴ ലഭിച്ച വര്‍ഷമാണ് ഇത്. ഈ വര്‍ഷം മാര്‍ച്ച് 18 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാമമാത്രമായ മഴ മാത്രമാണ് ലഭിച്ചത്. എങ്കിലും ഇത് മൊത്തത്തില്‍ ഒരു മില്ലി മീറ്റര്‍ മഴ പോലും ആയിട്ടില്ല എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 2020 ല്‍ 20 മില്ലീ മീറ്ററോളം മഴയാണ് മാര്‍ച്ച് 1-18 ന് ഇടയില്‍ ലഭിച്ചത് എന്നിരിക്കെ കൊടും ചൂടിലാണ് സംസ്ഥാനം എന്നതാണ് വ്യക്തമാകുന്നത്.

അതിനിടെ സംസ്ഥാനത്ത് താപനില കൂടുന്ന സാഹചര്യത്തില്‍ പത്ത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ താപനില രേഖപ്പെടുത്തും എന്നാണ് മുന്നറിയിപ്പ്. ഇന്നലെ പ്രഖ്യാപിച്ച മുന്നറിയിപ്പും ഇന്നും നാളേയും കൂടി നിലനില്‍ക്കും. പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം.

മാര്‍ച്ച് 19 മുതല്‍ 21 വരെ പാലക്കാട് ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും കൂടാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+