Get Updates
Get notified of breaking news, exclusive insights, and must-see stories!

അസാനി ചുഴലിക്കാറ്റായേക്കും; കേരളത്തില്‍ വേനല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് - കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ന്യൂനമര്‍ദ്ദം ശനിയാഴ്ച (മാര്‍ച്ച് 19) യോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ വെച്ചു ശക്തി പ്രാപിക്കാന്‍ സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് വടക്ക് ദിശയില്‍ സഞ്ചരിച്ച് മാര്‍ച്ച് 20 ഓടെ തീവ്ര ന്യൂന മര്‍ദ്ദമായും അടുത്ത ദിവസം (മാര്‍ച്ച് 21) ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട് എന്നാണ് പ്രവചനം.

പിന്നീട് വടക്ക് - വടക്ക് - കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാര്‍ച്ച് 22 - ഓടെ ബംഗ്ലാദേശ് - മ്യാന്‍മര്‍ തീരത്ത് കരയില്‍ പ്രവേശിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റായി മാറുന്ന സ്ഥിതിയുണ്ടായാല്‍ ശ്രീലങ്ക നിര്‍ദേശിച്ച അസാനി എന്ന പേരിലാകും ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് അറിയപ്പെടുക.

summer

എന്നാല്‍ ചുഴലിക്കാറ്റില്‍ ഇന്ത്യന്‍ തീരത്തിന് ഭീഷണിയല്ലെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അതേസമയം കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട വേനല്‍മഴ തുടരാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസം നേരിയ തോതില്‍ മഴ ലഭിച്ചിരുന്നു. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. പുനലൂരില്‍ 6.94 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

പൊതുവേ താപനിലയിലും കുറവുണ്ട്. ഏറ്റവും കൂടുതല്‍ ചൂട് പാലക്കാട് ജില്ലയില്‍ രേഖപ്പെടുത്തി. 36.5 ഡിഗ്രിയാണ് കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ രേഖപ്പെടുത്തിയ താപനില. കഴിഞ്ഞ ആഴ്ച കേരളത്തില്‍ പലയിടത്തും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്.

Recommended Video

cmsvideo
    ചുഴലിക്കാറ്റിന് സാധ്യത; കേരളത്തില്‍ 5 ദിവസം മഴ പെയ്‌തേക്കും

    പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ 40 ഡിഗ്രി വരെ താപനില എത്തിയ ദിവസങ്ങളും ഉണ്ടായിരുന്നു. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ പുറം ജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മഴ കൂടുതലായിരുന്നു എന്നതിനാല്‍ ചൂടിന് കുറവുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ വേനല്‍ മഴയില്‍ 33 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ചൂട് കൂടാന്‍ കാരണമായി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+