കേരളത്തിൽ ശനിയാഴ്ച വരെ മഴ തുടരും; അടുത്ത 3 മണിക്കൂർ ഈ ജില്ലകളിൽ മഴ, 2 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായാണ് അറിയിപ്പ്. 2 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ആലപ്പുഴ ജില്ലകളിൽ ചൊവ്വാഴ്ച രാത്രി മുതൽ മഴ തുടരുകയാണ്.
ഓണ ദിവസം മഴയ്ക്ക് സാധ്യത ഉണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകയിരുന്നു. അതേസമയം തിരുവനന്തപുരം ജില്ലയിലും പുലർച്ചെ മുതൽ മഴയുണ്ട്. സംസ്ഥാനത്തെ മലയോര മേഖലകളിൽ ഇന്ന് ശക്തമായ മഴ പെയ്യാനാണ് സാധ്യത. ശനിയാഴ്ച വരെ മിതമായ തോതിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കൊല്ലം, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കാണ് സാധ്യതയുള്ളത്. പത്തനംതിട്ട, ഇടുക്കി. തൃശൂർ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് പുറത്തുവിട്ട അറിയിപ്പിലാണ് മഴ മുന്നറയിപ്പ്.












Click it and Unblock the Notifications