Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ പെയ്യും; വരും മണിക്കൂറുകളിൽ 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത; പുതിയ വിവരം

തിരുവനന്തപുരം: വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേ​ഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്

ഉയർന്ന തിരമാല ജാ​ഗ്രതാ നിർദ്ദേശം:

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാ​ഗമായി കേരള തീരത്ത് ഇന്ന് രാത്രി 11. 30 വരെ 0. 5 മുതൽ 1. 6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ​ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് രാത്രി 11. 30 വരെ 0. 5 മുതൽ 1. 5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വടക്കൻ തമിഴ്നാട് തീരത്ത് രാത്രി 11. 30 വരെ 0. 5 മുതൽ 1. 5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് സമുദ്രസ്ഥിതി ​പഠന ​ഗവേഷണ കേന്ദ്രം അറിയിച്ചു.

Rain update

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാ​ഗ്രത പാലിക്കണം എന്ന് അധികൃതർ അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യ ബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം എന്ന് അധികൃതർ പറഞ്ഞു.

അതേ സമയം സംസ്ഥാനത്ത് ചൂട് തുടരുകയാണ്. ഇന്ന് 12 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയത്. കൊല്ലം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർ​ഗോഡ് ജില്ലകളിൽ ചൂട് ഉയരും. അതേ സമയം എട്ട് ജില്ലകളിൽ ആണ് നേരത്തെ മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. നേരിയ മഴ പെയ്യാനുള്ള സാധ്യതയാണ് പ്രവചിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+