സംസ്ഥാനത്ത് 4 ദിവസം മഴ തുടർന്നേക്കും, ഇടിമിന്നലിനും കാറ്റിനും സാധ്യത; ജാഗ്രത പാലിക്കുക
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ്. ഇടി മിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നാണ്
കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
അടുത്ത 4 - 5 ദിവസം കേരളത്തിൽ മിതമായതോ ഇടത്തരം മഴയ്ക്കോ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. അതേ സമയം ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ അലേർട്ട് ഒന്നും പ്രഖ്യിപിച്ചിട്ടില്ല.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം:
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശം:
10 - 1 - 2-24 വരെ : തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കവ്യാകുമാരി പ്രദേശം, ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
11 - 1 - 2024 : കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
12 - 1 - 2024 : കന്യാകുമാരി പ്രദേശം, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽ പറഞ്ഞ തീയതികളിലും പ്രേദശങ്ങളിലും മത്സ്യബന്ധത്തിന് പോകാൻ പാടുള്ളതല്ല
ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യത ഉള്ള ഘട്ടത്തിൽ ജനലും വാതിലും അടിച്ചിക. . ഇടി മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറുക..












Click it and Unblock the Notifications