Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത; ഇടിമിന്നലോട് കൂടിയ മഴ, 2 ജില്ലകളിൽ മുന്നറിയിപ്പ്; ജാ​ഗ്രതപാലിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11. 30 വരെ 0.5 മുതൽ 1.2 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാ​ഗ്രത പാലിക്കണം.

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിലാണ് മഴ അറിയിപ്പ്. ഇടുക്കയിലും മലപ്പുറത്തും യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടു‌ള്ളത്. ജനുവരി 10 ന് തിരുവനന്തപുരം, കാെല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64. 5 മില്ലി മീറ്റർ മുതൽ 115.. 5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥം ആക്കുന്നത്.

Rain

ഉയർന്ന തിരമാല ജാ​ഗ്രതാ നിർദ്ദേശം:

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമനസിക്കണമെന്ന് ദേശീയ സമുദ്ര പഠന​ ​ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യബന്ധന യാനങ്ങൾ ( ബോട്ട്, വള്ളം, മുതലായവ) ഹാ​ർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിയ്ക്കുന്നത് കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.

അതേ സമയം തമിഴ്നാട്ടിൽ കനത്ത മഴ തുടരുകയാണ്. വില്ലുപുരം. കുടലൂർ, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂർ, റാണിപ്പേട്ട്,
തിരവണ്ണമലൈ, തിരവാരൂർ, കള്ളക്കുറിച്ചി, ചെങ്കൽപ്പട്ട് എന്നീ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് ( തിങ്കളാഴ്ച ) അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിലെ സ്കൂളുകൾക്കും അവധിയാണ്. ചെന്നൈ അടക്കം 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്.

ഞായറാഴ്ച രാവിലെ 8.30 മുതൽ തിങ്കളാഴ്ച പുലർച്ചെ 5. 30 വരെ നാ​ഗപട്ടണത്ത് 16. 7 സെന്റി മീറ്റർ മഴ ലഭിച്ചു, കാരയ്ക്കൽ 12. 2 സെന്റി മീറ്റർ, പുതുച്ചേരി - 9.6 സെന്റീ മീറ്റർ, കടലൂർ 9. 3 സെന്റി മീറ്റർ. എന്നൂർ 9. 2 സെന്റി മീറ്റർ എന്നിങ്ങനെയാണ് കനത്ത മഴ ലഭിച്ച മറ്റ് സ്ഥലങ്ങൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+