Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലാവസ്ഥ: ഇന്നും അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, അടു‌ത്ത മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ റെഡ് അലേർട്ട് ആണ്. തിരുവനന്തപപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

rain

ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ അതീവ ജാ​ഗ്രത വേണം. വ്യാഴാഴ്ച ബം​​ഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടേക്കും. ഇത് തീവ്ര ന്യൂനമർദ്ദം ആയിമാറാൻ സധ്യതയുണ്ട്. തെക്കൻ തീരദേശ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴിയും വടക്കൻ കർണാടക വരെ ന്യൂന മർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കൻഡിൽ 14 സെന്റി മീറ്ററിനും 68 സെന്റി മീറ്ററിനും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തെക്കൻ തമിഴ്നാട് തീരത്ത് കുളച്ചൽ മുതൽ കിലക്കരെ വരെ ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 14 സെന്റി മീറ്ററിനും 58 സെന്റി മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

അതേ സമയം, കോട്ടയം ജില്ലയിലെ മലയോര മേഖലകളിലേക്കും ഈരാറ്റുപേട്ട വാ​ഗമൺ റോഡിലൂടെയും ഉള്ള രാത്രി യാത്രാ നിരോധനം ഇന്നും തുടരും. അത്യാവശ്യമായി രാത്രി യാത്ര ചെയ്യേണ്ടവർ പോലീസ് സ്റ്റേഷനിൽ നിന്ന് മുൻകൂർ അനുമതി വാങ്ങി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും. മണക്കാല, മല്ലപ്പള്ളി എന്നിവിടങ്ങളിൽ ആണ് രണ്ട് പേരെ കാണാതായത്. മീൻ പിടിക്കാൻ പോയ 63 കാരൻ ​ഗോവിന്ദനെയാണ് കാണാതായത്. ബീഹാർ സ്വദേശി നരേഷിനെ മണിമല ആറ്റൽ കാണാതായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+