Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് അർദ്ധരാത്രി മുതൽ മഴ; നാളെ വൈകുന്നേരം മുതൽ ഈ ജില്ലകളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യത..

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൺസൂൺ കൃത്യസമയത്ത് തന്നെ ലഭിക്കാനാണ് സാധ്യതയെങ്കിലും മേയ് 15 ന് ശേഷം മാത്രമെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവൂ എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് അർദ്ധ രാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇടിമിന്നലോടെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദ​ഗ്ധരുടെ പ്രവചനം. നാളെ വൈകീട്ട് മുതൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ ശക്തമായി ലഭിച്ചേക്കും. മധ്യ - തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. എന്നാൽ അടുത്ത ആഴ്ച മധ്യ - തെക്കൻ ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും.

weather rain nn

ശക്തമായ മഴ സാധ്യത കണക്കാക്കി 9 ന് മലപ്പുറം, വയനാട് ജില്ലകളിലും 10 ന് ഇടുക്കി ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 15 ന് ശേഷം അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നു. നിലവിലെ സാഹചര്യത്തിൽ മൺസൂൺ കൃത്യ സമയത്ത് തന്നെ ലഭിക്കുമെന്നും സാധാരണയിൽ കൂടുതൽ മഴ ലഭിച്ചേക്കാമെന്നുമാണ് പറയുന്നത്.

അതേ സമയം, ഈ മാസാവസാനം വരെ ചൂടിന് കുറവ് ഉണ്ടാകില്ല, ഇന്നലെ പകൽ പാലക്കാട് രേഖപ്പെടുത്തിയത് 39. 4 ഡി​ഗ്രി സെൽഷ്യസ് ആണ്. കനത്ത ചൂട് 3 ദിവസം തുടരും. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രാത്രികാല താപനില മുന്നറിയപ്പുണ്ട്. രാത്രിയിലും പുലർച്ചെയും 30 ഡി​ഗ്രി സെൽഷ്യസിനു മുകളിൽ താപനില കൂടുതൽ ഇടങ്ങളിൽ രേഖപ്പെടുത്തുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെട്ട പാലക്കാട് ജില്ലയിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കും ആലപ്പുഴയ്ക്ക് പുറമെ തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഈ ദിവസങ്ങളിൽ രേഖപ്പെടുത്താൻ സാധ്യതയെന്നും കാലാവസ്ഥ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+