Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലാവസ്ഥ: വരും മണിക്കൂറിൽ ഈ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശ്ശൂർ, പാലക്കാട്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അതേ സമയം 16ാം തീയതി വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മുന്നറിയിപ്പുണ്ട്. 14 ന് തിരുവനന്തപുരം, പത്തനംതിട്ട, 15 ന് തിരുവനന്തപുരം, കാെല്ലം, പത്തനംതിട്ട, 16 ന് തിരുവനന്തപുരം, കാെല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115. മില്ലി മീറ്റർ മഴ വരെ മഴ ലഭിക്കുന്ന സാഹര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

weather

ഇടി മിന്നൽ ജാ​ഗ്രതാ നിർദ്ദേശം:

ഇടിമിന്നൽ അപകടകാരിയാണ്. അതിനാൽ ജനങ്ങൾ അതീവ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതിരിക്കുക. ​ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക വൈദ്യുതോപകരങ്ങളുമായുള്ള സാമിപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്നും നിർദ്ദേശം.

അതേ സമയം മഴ പെയ്ത് തുടങ്ങിയതോടെ സംസ്ഥാനത്ത് താപനില കുറഞ്ഞ നിലയിലാണ്. കഴിഞ്ഞ ദിവസം പാലക്കാട് പെയ്ത മഴയിൽ ജില്ലയിലെ താപനില കുറഞ്ഞത് 5 ഡി​ഗ്രി സെൽഷ്യസിന് മുകളിലാണ്. തൃശ്ശൂരിൽ 3 ഡി​ഗ്രി സെൽഷ്യസിന് മുകളിൽ കുറഞ്ഞു. കോട്ടയം 2.5 ഡി​ഗ്രി സെൽഷ്യസ് കുറഞ്ഞു. അതി ശക്തമായ മഴയില്ലെങ്കിലും കിട്ടിയ മഴയിൽ ചൂട് കുറഞ്ഞുവെന്നാണ് ജില്ലയിലെ ആളുകൾ പറയുന്നത്.

ചൂട് കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യതി ഉപയോ​ഗം കാര്യമായി കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച ഉപയോ​ഗം 10 കോടി യൂണിറ്റിൽ താഴെയും വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5000 മെ​ഗാവാട്ടിൽ താഴെയുാമയി. വ്യാഴാഴ്ചത്തെ വൈദ്യതി ഉപയോ​ഗം 10. 1099 കോടി യൂണിറ്റ് ആയിരുന്നുത് വെള്ളിയാഴ്ച 9.8831കോടി യൂണിറ്റായി കുറഞ്ഞു. പീക് ലോഡ് സമയത്തെ വൈദ്യുതി ആവശ്യം 5209 മെഗാവാട്ടിൽ നിന്ന് 4,976 മെഗാവാട്ട് ആയി.

ചൂട് കൂടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത്:

നിർദ്ദേശങ്ങൾ:

പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം. ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന പുറംജോലികളും, കായിക വിനോദങ്ങളും മറ്റ് പ്രവർത്തനങ്ങളും പൂർണമായും നിർത്തി വെയ്. ധാരാളമായി വെള്ളം കുടിക്കാനും ശ്രദ്ധിക്കുക.

പുറത്തിറങ്ങുമ്പോൾ നികുടയും പാദരക്ഷയുംനിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. കായികാദ്ധ്വാനം ഉള്ള ജോലികളിൽ ചെയ്യുന്നവർ ഇടവേളകൾ എടുക്കുക. അത് പോലെ വിശ്രമം എടുത്ത് കാെണ്ട് ജോലിയിൽ എർപ്പെടുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയത്ത് പൂർണമായും ഒഴിവാക്കാൻ ശ്രമിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+