Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂടിൽ ആശ്വാസമായി മഴ, ഞായറാഴ്ച മഴ കനക്കും; ഈ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: കടുത്ത ചൂടിൽ ആശ്വാസമായി വേനൽമഴ ശക്തമാകുന്നു. ഇന്നലെ സംസ്ഥാനത്ത് പലയിടത്തും മഴ ലഭിച്ചിരുന്നു. ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും വയനാട് മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാ​ഗ്രതയുടെ ഭാ​ഗമായി വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്, ഇടുക്കി പത്തനംതിട്ട ജില്ലകളിൽ ആണ്, എന്നാൽ ഞായറാഴ്ച അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് കരുതുന്നത്. ശനിയാഴ്ച രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ആണ് അലേർട്ട്.

rain

എന്നാൽ ഞായറാഴ്ച അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാ​ഗ്രതയുടെ ഭാ​ഗമായി ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

വേനൽ മഴ എത്തിയതോടെ സംസ്ഥാനത്ത് ഉഷ്ണ തരം​ഗ മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും വിവധ ജില്ലകളിൽ വിവിധി ജില്ലകളിൽ ചൂട് ഉയരാൻ സാധ്യതയുണ്ട്. എന്നാൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഉയർന്ന താപനിലയുടെ തോതിൽ കുറവവുണ്ട്. ഇന്ന് ( വെള്ളിയാഴ്ച) തിരുവന്തപുരം, കാെല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്. കോഴിക്കോട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.

പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാത്തരം പുറം ജോലികളും, കായിക വിനോദങ്ങളും മറ്റ് പ്രവർത്തനങ്ങളും പൂർണമായും നിർത്തി വെയ്ക്കുക. ധാരാളമായി വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക.

പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോ​ഗിക്കുക.
കായികാദ്ധ്വാനം ഉള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയത്ത് പൂർണമായും ഒഴിവാക്കുക.
വീട്ടിലും ഓഫീസിലും താെഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക. കിടപ്പ് രോ​ഗികൾ, പ്രായമായവർ, ​ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാ​ഗങ്ങൾ കരുതൽ ഉറപ്പാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+