Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിമിന്നൽ മുന്നറിയിപ്പും

തിരുവനന്തപുരം: ചൂടിൽ ആശ്വാസമായി മഴ തുടരുന്നു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേ​ഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട ജില്ലയിലും വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും അതിശക്തമായ മഴ ( യെല്ലോ അലേർട്ട്) ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

weather

ഉയർന്ന തിരമാല ജാ​ഗ്രത നിർദ്ദേശം:

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാ​ഗമായി കേരള തീരത്ത് ഇന്ന് രാത്രി 11. 30 വരെ 0.5 മുതൽ 1. 2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വേ​ഗത സെക്കന്റിൽ 20 സെന്റി മീറ്ററും 50 സെന്റി മീറ്ററിനും ഇടയിൽ മാറിവരാൻ സാധ്യതയുണ്ട് എന്നാണ് സമുദ്രസ്ഥിതി പഠന ​ഗവേഷണ കേന്ദ്രം അറിയിക്കുന്നത്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാ​ഗമായി തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11. 30 വരെ 0. 7 മുതൽ 1. 1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വേ​ഗത സെക്കന്റിൽ 20 സെന്റി മീറ്ററിനനം 50 സെന്റി മീറ്ററിനും ഇടയിൽ മാറിവരാൻ സാധ്യത ഉണ്ട് എന്നും ദേശീയ സമുദ്ര സ്ഥിതി പഠന ​ഗവേഷണ കേന്ദ്രം പറയുന്നു.

ജാ​ഗ്രത നിർദ്ദേശം ഇങ്ങനെ:
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാ​ഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ( ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

ഇടി മിന്നൽ ജാ​ഗ്രതാ നിർദ്ദേശം:

ഇടിമിന്നൽ അപകടകാരി ആണ്. അതുകൊണ്ട് ജനങ്ങൾ അതീവ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇടി മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ വാതിലും ജനലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. . ​ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക വൈദ്യുതോപകരങ്ങളുമായുള്ള സാമിപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+