Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലാവസ്ഥ: ബുധനാഴ്ച വരെ ചൂടിന് കുറവില്ല, വെള്ളയാഴ്ച വരെ പരക്കെ മഴയ്ക്കും സാധ്യത, അറിയിപ്പ്..

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ കടുത്ത ചൂട് തുടരും ഉയർന്ന താപനില കണക്കിലെടുത്ത് 12 ജില്ലകളിൽ‌ കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡി​ഗ്രി വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ 36 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡി​ഗ്രി സെൽഷ്യസ് വരെയും താപനില രേഖപ്പെടുത്താൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേ സമയം വ്യാഴം , വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട ദിവസങ്ങളിൽ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ജാ​ഗ്രതയുടെ ഭാ​ഗമായി വ്യാഴാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64. 5 മീല്ലി മീറ്റർ മുതൽ 115. മില്ലി മീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലേർട്ട് കൊണ്ട് അർത്ഥം ആക്കുന്നത്. വെള്ളിയാഴ്ച വരെ പരക്കെ മഴയും കാലവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നു. അതേ സമയം കള്ളക്കടൽ ഭീഷണി അറിയിപ്പുണ്ട്.

temperatutre

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാ​ഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് ( 6 - 5 - 2024 ) വൈകീട്ട് 3. 30 വരെ 0. 5 മുതൽ 1. 5 മീറ്റർ വരെ അതി തീവ്രമായ തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ​ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്താെഴിലാളികളും തീരദേശവാസികളും ജാ​ഗ്രത പാലിക്കുക.

1. കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണം.
2. മത്സ്യബന്ധന യാനങ്ങൾ ( ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യ ബന്ധനം ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

4. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം

5. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും രാത്രി ​8 മണിക്ക് ശേഷം മത്സ്യ ബന്ധനം നടത്താൻ പാടുള്ളതല്ല.

6. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ അഴിമുഖങ്ങളിൽ നിന്നും മത്സ്യ ബന്ധനത്തിനായി ചെറിയ യാനങ്ങളിൽ കടലിലേക്ക് പുറപ്പെടാൻ പാടുള്ളതല്ല. കടൽ പ്രക്ഷുബ്ധമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+