മഴ തുടരും... കാലവര്‍ഷം ഇന്ന് എത്തില്ല; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകും എന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍ കാലവര്‍ഷം ഇന്ന് എത്തില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇപ്പോള്‍ പറയുന്നത്. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകൡ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ ഏഴ് ജില്ലകളില്‍ ആയിരുന്നു മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ മൂന്നിടത്തെ മുന്നറിയിപ്പ് ഇന്നലെ പിന്‍വലിച്ചു. നിലവില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കേന്ദ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഈ മാസം 29 വരെ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മൂന്ന് തെക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മേയ് 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. 27 വരെ മത്സ്യബന്ധനത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട് എന്നാണ് പുതിയ പ്രവചനം. അതേസമയം എപ്പോള്‍ വേണമെങ്കിലും മണ്‍സൂണ്‍ മഴ കേരളത്തിലെത്തുന്നതിന് അനുകൂലമായ സാഹചര്യമാണ്.
അറേബ്യന്‍ കടലിലേക്കും കന്യാകുമാരി കടലിടുക്കിലേക്കും മഴ വ്യാപിച്ചിട്ടുണ്ട് എന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ നാല് മാസക്കാലമാണ് രാജ്യത്ത് മണ്‍സൂണ്‍ നീണ്ടുനില്‍ക്കുക. ഈ കാലയളവില്‍ തന്നെയാണ് രാജ്യത്ത് ലഭിക്കുന്ന മഴയുടെ 80 ശതമാനവും ലഭിക്കുന്നത്. കേരളത്തില്‍ സാധാരണ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ശക്തമായ മഴ ലഭിക്കുന്നത്.















Click it and Unblock the Notifications