Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലാവസ്ഥ: മഴ ഇന്ന് മുതൽ ശക്തമായേക്കും; 2 ജില്ലകളിൽ ഇന്ന് മഴ; 12 ജില്ലകളിൽ ഉയർന്നതാപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. രണ്ട് ജില്ലകളിലൊഴികെ താപനില മുന്നറിയിപ്പുണ്ട്. വയനാട്, ഇടുക്കി ജില്ലകളിലൊഴികെ 12 ജില്ലകളിലാണ് ജാ​ഗ്രതാ മുന്നറിയിപ്പ്. അതേ സമയം വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത ഉണ്ട്. 15 ന് ശേഷം അറിബക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പറയുന്നത്.

വയനാട് ഇടുക്കി ജില്ലകളിലൊഴികെ സാധാരണയെക്കാൾ 2 മുതൽ 4 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടുതലാവാനാണ് സാധ്യത. പാലക്കാട് ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരും. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെയും ആയിരിക്കും ഉയർന്ന താപനില. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രാത്രികളിൽ താപനില ഉയരുമെന്നും അറിയിപ്പുണ്ടായിരുന്നു.

rain

15 ന് ശേഷം അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നു. അതേ സമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാ​ഗമായി കേരള തീരത്ത് ഇന്ന് ( 8 - 5 - 2024 ) രാവിലെ 11.30 മുതൽ രാത്രി 11. 30 വരെ 0. 5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിന്റെ വേ​ഗത സെക്കന്റിൽ 15 സെന്റി മീറ്ററിനും 45 സെന്റി മീറ്ററിനും ഇടിയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ​ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാ​ഗമായി തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് ( 08- 05- 2024) പുലർച്ചെ 2.30 മുതൽ രാത്രി 11. 30 വരെ 1. 0 മുതൽ 1. 7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിന്റെ വേ​ഗത സെക്കന്റിൽ 15 സെന്റി മീറ്ററിനും 45 സെന്റി മീറ്ററിനും ഇടയിൽ മാറിവരാനും സാധ്യതയുണ്ടെന്നും ദേശീയ സമു​ദ്ര സ്ഥിതി പഠന ​ഗവേഷണ കേന്ദ്രം പറയുന്നു.

1. കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണം.

2. മത്സ്യബന്ധന യാനങ്ങൾ ( ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യ ബന്ധനം ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

4. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം

5. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും രാത്രി ​8 മണിക്ക് ശേഷം മത്സ്യ ബന്ധനം നടത്താൻ പാടുള്ളതല്ല.

6. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ അഴിമുഖങ്ങളിൽ നിന്നും മത്സ്യ ബന്ധനത്തിനായി ചെറിയ യാനങ്ങളിൽ കടലിലേക്ക് പുറപ്പെടാൻ പാടുള്ളതല്ല. കടൽ പ്രക്ഷുബ്ധമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+