തുലാവർഷം പിൻവാങ്ങി; കേരളത്തിൽ ചൂട് കനക്കുന്നു; മഴയെത്തുമോ?
തിരുവനന്തപുരം: തുലാവർഷം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് വർദ്ധിക്കുന്നു. ജനുവരി 15 ഓടെയാണ് കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയത്. തുലാം വർഷം പിൻ മാറിയതോടെ ചൂട് കൂടാൻ തുടങ്ങി.
ഇതിന് ശേഷം കേരളത്തിൽ കാര്യമായി മഴ ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനവും കേരളത്തിന് മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നില്ല. അടുത്ത 5 ദിവസവും കേരളത്തിൽ കാര്യമായ മഴ ലഭിക്കില്ലെന്നാണ ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചവും നൽകുന്ന സൂചന.

ഈ ദിവസങ്ങളിൽ ഒരു ജില്ലയിലും യെല്ലോ, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുമില്ല. എന്നാൽ ഇന്ന് ആലപ്പുഴയിലും നാളെ എറണാകുളത്തും ആലപ്പുഴയിലും നേരിയ മഴയ്ക്ക് സാധ്യത ഉണ്ട് എന്നാണ് കാലാവലസ്ഥ വകുപ്പിന്റെ സൂചന. അതേ സമയം കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രതി നിർദ്ദേശം ഉണ്ടയായിരുന്നു. മത്സ്യത്തൊഴിലാളികളും തീര ദേശ വാസികളും ജാഗ്രത പാലിക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണം.
2. മത്സ്യ ബന്ധന യാനങ്ങൾ ( ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിയ്ക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത കുറയ്ക്കും. മത്സ്യ ബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം :
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications