Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്‍സൂണ്‍ വൈകുന്നു... എന്നാലും മഴ തുടരും; മൂന്ന് ജില്ലകളില്‍ മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

വെറുതെയിരുന്നാലും പോക്കറ്റില്‍ കാശ് വന്ന് നിറയും; ജൂണ്‍ 11 മുതല്‍ ഈ രാശിക്കാര്‍ക്ക് ശുക്രദശ
വെറുതെയിരുന്നാലും പോക്കറ്റില്‍ കാശ് വന്ന് നിറയും; ജൂണ്‍ 11 മുതല്‍ ഈ രാശിക്കാര്‍ക്ക് ശുക്രദശ

വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരും. അതേസമയം സംസ്ഥാനത്ത് നിലവില്‍ പ്രത്യേക മഴ മുന്നറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.8 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട് എന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Kerala Weather Forecast Toady

തിരുവനന്തപുരത്തെ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കൊല്ലത്ത് ആലപ്പാട്ട് മുതല്‍ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെയും, എറണാകുളത്ത് മുനമ്പം എഒ മുതല്‍ മറുവക്കാട് വരെയും തൃശൂരില്‍ ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയും രാത്രി 11.30 വരെ 0.8 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണം ഉണ്ടായേക്കാം എന്നാണ് മുന്നറിയിപ്പ്.

അത് ഇഡിയുടെ വാഹനമല്ല; 'രണ്ട് ഭാഗത്തും ഗ്ലാസ് പൊട്ടി, പരിക്കുണ്ട്', ഡ്രൈവര്‍ ശ്യാം പറയുന്നത്
അത് ഇഡിയുടെ വാഹനമല്ല; 'രണ്ട് ഭാഗത്തും ഗ്ലാസ് പൊട്ടി, പരിക്കുണ്ട്', ഡ്രൈവര്‍ ശ്യാം പറയുന്നത്

മാത്രമല്ല മലപ്പുറത്ത് കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെയും കോഴിക്കോട് ചോമ്പാല എഒ മുതല്‍ രാമനാട്ടുകര വരെയും, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലായ കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും തീരങ്ങളില്‍ രാത്രി 11.30 വരെ 0.8 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ 1.2 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീരദേശത്ത് താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

വിജയ് ഡല്‍ഹിയില്‍ വന്നപ്പോള്‍ ഫോണില്‍ വിളിച്ചെന്ന് സുരേഷ് ഗോപി; ഒരേ മനസോടെ മുന്നോട്ട് പോകും
വിജയ് ഡല്‍ഹിയില്‍ വന്നപ്പോള്‍ ഫോണില്‍ വിളിച്ചെന്ന് സുരേഷ് ഗോപി; ഒരേ മനസോടെ മുന്നോട്ട് പോകും

നേരത്തെ മേയ് 26 ന് മണ്‍സൂണ്‍ കേരളത്തില്‍ എത്തും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ മണ്‍സൂണ്‍ കാറ്റ് ദുര്‍ബലമായതിനാല്‍ കാലവര്‍ഷം വൈകുകയാണ് എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തെക്കന്‍ അറബിക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. മധ്യ-കിഴക്കന്‍ അറബിക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി മറ്റൊരു ചക്രവാതചുഴിയും ഉണ്ട്.

കൂടാതെ കേരള - തെക്കന്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം. സംസ്ഥാനത്ത് ചില സമയങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.

ഇന്നും നാളേയും ഗള്‍ഫ് ഓഫ് മാന്നാറിലും ശ്രീലങ്കന്‍ തീരം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്നിരിക്കുന്ന മധ്യ പടിഞ്ഞാറേ ബംഗാള്‍ ഉള്‍ക്കടല്‍, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ തീരം, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, അതിനോട് ചേര്‍ന്ന വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയോ ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയോ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ മത്സ്യ ബന്ധനം വിലക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+