Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുട്ടുപൊള്ളി കേരളം... 12 ജില്ലകളിലും അതിജാഗ്രതാ നിര്‍ദേശം... വൈകാതെ വേനല്‍മഴയെത്തും!

തിരുവനന്തപുരം: കേരളത്തില്‍ താപനില ക്രമാതീതമായി ഉയരും എന്നും അതിജാഗ്രത വേണം എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിലും താപനില മുന്നറിയിപ്പ് തുടരുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ കനത്ത ചൂട് അനുഭവപ്പെടും എന്നും 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട് എന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ബെംഗളൂരുവില്‍ ആര്‍ക്കും സ്വര്‍ണം വേണ്ട..!? അക്ഷയ തൃതീയയ്ക്ക് പോലും ഡിമാന്‍ഡില്‍ 25% ഇടിവ്!
ബെംഗളൂരുവില്‍ ആര്‍ക്കും സ്വര്‍ണം വേണ്ട..!? അക്ഷയ തൃതീയയ്ക്ക് പോലും ഡിമാന്‍ഡില്‍ 25% ഇടിവ്!

വടക്കന്‍ കര്‍ണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളില്‍ നിലനിന്നിരുന്ന എതിര്‍ ചക്രവാതമാണ് താപനില ഇത്രത്തോളം ഉയരാന്‍ കാരണമായത്. രാത്രി സമയത്ത് പോലും കേരളത്തിലെ അന്തരീക്ഷം തണുക്കാത്തതിന് കാരണവും ഇത് തന്നെ. സാധാരണ വിഷുവിനോട് അനുബന്ധിച്ച് ലഭിക്കാറുണ്ടായിരുന്ന വേനല്‍മഴ ലഭിക്കാത്തതും ഈ കാരണത്താലാണ് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Kerala Weather

അതേസമയം ഇന്നത്തോട് കൂടി ഈ പ്രതിചക്രവാതം ദുര്‍ബലമാകാന്‍ തുടങ്ങും. ഇതോടെ അന്തരീക്ഷം തണുക്കാന്‍ തുടങ്ങും. ഉച്ചയ്ക്ക് ശേഷം മഴ പെയ്യാനും സാധ്യതയുണ്ട്. അതോടെ താപനില അല്‍പ്പം കുറയും. ഏപ്രില്‍ അവസാന വാരത്തോട് കൂടി വേനല്‍മഴ ശക്തമായേക്കും എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ശുക്രദശ എന്ന് പറഞ്ഞാല്‍ ഇതാണ്.. ഏപ്രില്‍ 27 മുതല്‍ ജീവിതം മാറും; ഈ രാശിക്കാരാണോ?
ശുക്രദശ എന്ന് പറഞ്ഞാല്‍ ഇതാണ്.. ഏപ്രില്‍ 27 മുതല്‍ ജീവിതം മാറും; ഈ രാശിക്കാരാണോ?

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പാലിക്കണം എന്ന് അധികൃതര്‍ അറിയിച്ചു. പകല്‍ 11 മണി മുതല്‍ 3 മണി വെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ഈ സമയത്തെ പുറംജോലികള്‍ ക്രമീകരിക്കുകയും വേണം.

ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. പരമാവധി ശുദ്ധജലം കുടിക്കുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കും. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍, കുട, തൊപ്പി എന്നിവ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

എണ്ണയുമായി വന്ന ഇന്ത്യൻ ടാങ്കറിന് നേരെ ഇറാന്റെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ സ്ഥിതി ഗുരുതരം
എണ്ണയുമായി വന്ന ഇന്ത്യൻ ടാങ്കറിന് നേരെ ഇറാന്റെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ സ്ഥിതി ഗുരുതരം

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയും ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുയും ചെയ്യുക. അന്തരീക്ഷം ചൂട് പിടിക്കുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍, വനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+