ചുട്ടുപൊള്ളി കേരളം, വിയര്‍ത്തൊലിച്ച് ജനങ്ങള്‍; സംസ്ഥാനത്ത് രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു. വിവിധ ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുകയാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇടുക്കി ജില്ലയിലെ മൂന്നാര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് ഏറ്റവും കൂടുതലാണ്.
ഇവിടെ യുവി ഇന്‍ഡക്സ് 8 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍കരുതലിന്റെ ഭാഗമായി ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചങ്ങനാശേരിയില്‍ യുവി ഇന്‍ഡക്സ് 7 രേഖപ്പെടുത്തി. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ പുറംപണി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യത മുന്നില്‍ക്കണ്ട് സംസ്ഥാനത്തെ ജോലി സമയം പുനക്രമീകരിച്ചിട്ടുണ്ട്.

ഫെബ്രുവരി 12 മുതല്‍ മേയ് 20 വരെ പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തി ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കും.
ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 ന് ആരംഭിക്കുന്ന തരത്തിലാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. കേരളത്തില്‍ വേനല്‍ക്കാലത്തിന്റെ ദൈര്‍ഘ്യം വര്‍ധിക്കുന്നു എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. തായും ശൈത്യകാലം ചുരുങ്ങുകയാണ്. അതിനാല്‍ വളരെ നേരത്തേ തന്നെ വരള്‍ച്ച അടക്കമുള്ള ജലസംബന്ധമായ പ്രശ്നങ്ങള്‍ സംസ്ഥാനം നേരിട്ടു തുടങ്ങാനാണ് സാധ്യത. ഒറ്റപ്പെട്ട വേനല്‍മഴ സംസ്ഥാനത്തുടനീളം ലഭിച്ചേക്കാം.
എങ്കിലും നിലവില്‍ കേരളം നേരിടുന്ന കൂടിയ താപനിലയ്ക്ക് വലിയ ശമനമുണ്ടായേക്കില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ നേരത്തെ വേനല്‍ക്കാലം തുടങ്ങുന്ന പ്രവണതയാണ്. മുന്‍കാലങ്ങളില്‍ ഫെബ്രുവരി പകുതിയോടെയോ അവസാനത്തോടെയോ ആയിരുന്നു വേനല്‍ക്കാലം തുടങ്ങാറുള്ളത്. എന്നാല്‍ നിലവില്‍ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ തന്നെ കടുത്ത ചൂട് അനുഭവപ്പെടുന്ന സ്ഥിതിയാണ്.
ഈയൊരു ക്രമം അടുത്ത നാലഞ്ച് വര്‍ഷം കൂടി തുടര്‍ന്നാല്‍ ഇതൊരു പൊതുവായ സാഹചര്യമാണെന്നു പറയേണ്ടി വരും എന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെയാകുമ്പോള്‍ ശൈത്യകാലം ഒരു ചെറിയ സമയത്തേക്കു മാത്രമായി ചുരുങ്ങുന്ന സ്ഥിതി വിശേഷമുണ്ടാകും. ആഗോള താപനവും പ്രാദേശിക ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങളുമാണ് വേനല്‍ക്കാലം നേരത്തേ തന്നെ തുടങ്ങാനുള്ള കാരണങ്ങളിലൊന്ന്.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications