കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട് ദുരിതക്കയത്തിൽ; 105 ക്യാംപുകൾ തുറന്നു, 9951 പേർ ദുരിതാശ്വാസ ക്യാമ്പിൽ!

Google Oneindia Malayalam News

Recommended Video

cmsvideo
കനത്ത മഴയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും, വയനാട് ഭീതിയില്‍

കൽപ്പറ്റ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. വടക്കൻ കേരളത്തിൽ പ്രളയത്തിന് സമാനമാ. സംഭവ വികാസങ്ങളാണ് അരങ്ങേറുന്നത്. ഞായറാഴ്ഛ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് വിദഗ്ധർ നൽകുന്നത്. നാശനഷ്ടങ്ങൾ ഏറ്റവും കൂടുതൽ സംഭവിച്ചിരിക്കുന്നത് വയനാട് ജില്ലയിലാണ്. വയനാട് ജില്ല പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.

<strong>ബംഗാൾ ഉൾക്കടലിലും ശാന്തസമുദ്രത്തിലും ന്യൂനമർദ്ദം, പ്രളയത്തിന് സാമാനമായ സംഭവമെന്ന് വിദഗ്ധർ!</strong>ബംഗാൾ ഉൾക്കടലിലും ശാന്തസമുദ്രത്തിലും ന്യൂനമർദ്ദം, പ്രളയത്തിന് സാമാനമായ സംഭവമെന്ന് വിദഗ്ധർ!

വ്യാപകമായ മണ്ണിടിച്ചലും ഉരുൾപ്പൊട്ടലും വയനാട് ജില്ലയിൽ കൂടുതൽ നാശം വിതച്ചു. രക്ഷാ പ്രവർത്തനത്തിനിടെ വെള്ളിയാഴ്ച മണ്ണിനടിയിൽ നിന്ന് ഒരു മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. മേപ്പാടി പുതുമലയിൽ വൻ ഉരുൾപൊട്ടലാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് പുറത്ത് വരുന്ന വിവരം.

കൂടുതൽ മഴ ലഭിച്ചത് വയനാടിൽ

കൂടുതൽ മഴ ലഭിച്ചത് വയനാടിൽ

കേരളത്തിൽ ശക്തമായ മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. മാനന്തവാടിയില്‍ 259 മില്ലി മീറ്ററും വൈത്തിരിയില്‍ 244 മില്ലി മീറ്ററും മഴ പെയ്തു. കുപ്പാടിയില്‍ 188 മി. മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ അമ്പലവയലില്‍ 121.1മി. മീറ്ററും മഴ പെയ്തു. ഗതാഗതവും ദുഷ്ക്കരമാണ്. സൈന്യവും ദുരന്ത നിവാരണസേനയും രക്ഷാ പ്രവർത്തനം തുടരുകയാണ്.

ദുരിതാശ്വാസ ക്യാമ്പ്

ദുരിതാശ്വാസ ക്യാമ്പ്

നിരവധി പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. ദുരിതാശ്വ പ്രവർത്തനങ്ങൾ തുടരുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി പുത്തുമലയിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾ പൊട്ടിയ സ്ഥലത്ത് പള്ളിയും അമ്പലവും ഉണ്ടായിരുന്നെന്നാണ് നിരവധി വാഹനങ്ങൾ മണ്ണിനടയിലാണ്. എത്രപേർ ഉരുൾപൊട്ടുമ്പോൾ അവിടെ ഉണ്ടായിരുന്നെന്നോ, എത്രപേർ രക്ഷപ്പെട്ടെന്നോ വ്യക്തമല്ല. നാൽപ്പതോളം പേർ‌ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത് .

105 ദുരിതാശ്വാസ ക്യാംപുകൾ

105 ദുരിതാശ്വാസ ക്യാംപുകൾ

പുത്തുമലയിൽ ഉരുൾപൊട്ടലിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെള്ളിയഴ്ച രാവിലെ വരെയുള്ള കണക്ക് അനുസരിച്ച് 22165 പേർ ദുരിതാശ്വാസ ക്യാമ്പിലാണ്. 315 ക്യാംപുകളിലായ 5936 കുടുംബങ്ങളാണ് സ്വന്തം വീടുകളിൽ നിന്ന് മാറിയിരിക്കുന്നത്. 105 ക്യാംപുകൾ വയനാട് ജില്ലയിൽ മാത്രം തുറന്നിട്ടുണ്ട്. 9951 പേരാണ് വയനാട് ദുരിതാശ്വസ ക്യാംപുകളിൽ പ്രവേശിച്ചിരിക്കുന്നത്.

നാല് ജില്ലകളിൽ റെഡ് അലേർട്ട്

നാല് ജില്ലകളിൽ റെഡ് അലേർട്ട്

അതേസമയം ഇടുക്കി, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഓറജ് അലേർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയ്ക്കൊപ്പം മണ്ണിടിച്ചിലും ഉരുൾപൊട്ടലും വ്യാപകമായതോടെ ദുരിതം വർധിക്കുകയാണ്. മലബാർ മേഖലകളിലാണ് കൂടുതൽ നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രളയ സാധ്യത

പ്രളയ സാധ്യത

അതേസമയം നദികളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകൾ വെള്ളപ്പൊക്കെ ഭീഷമിയിലാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. കാസർകോട് ജില്ലയിലെ തേജസ്വനി പുഴയുടെ കൈവഴികൾ കരകവിഞ്ഞ് മുനയൻ കുന്നിലെ 25 കുടുംബങ്ങൾ ഒറ്റപ്പെട്ട് കിടക്കുകയാണ്.

കെഎസ്ആർടിസി ബസ്റ്റാന്റ് വെള്ളത്തിനടിയിൽ

കെഎസ്ആർടിസി ബസ്റ്റാന്റ് വെള്ളത്തിനടിയിൽ

കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, അമ്പായത്തോട്, ശ്രീകണ്ഠാപുരം ടൗണുകൾ ഒറ്റപ്പെട്ടു. കൊട്ടിയൂർ ബാവലിപ്പുഴ കരകവിഞ്ഞ് കേളകം, കൊട്ടിയൂർ, കണിച്ചാർ, കുറ്റ്യാട്ടൂർ, പാവന്നൂർ കടവ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. കോട്ടയം ജില്ലയിൽ മീനച്ചിൽ, മണിതമല, അഴുത നദികൾ പല സ്ഥലങ്ങളിലും കരകവിഞ്ഞു. പാലായിലും മുണ്ടക്കയത്തും വെള്ളം പൊങ്ങി. കുട്ടനാട്ടിലെ ജലനിരപ്പ് ഉയർന്നു. മലങ്കര ഡാമിന്റെ ആറ് ഷട്ടറുകൾ ഉയർത്തിയിരിക്കുകയാണ്. എറണാകുലം കെഎസ്ആർടിസി ബസ്റ്റാന്റ് വെള്ളത്തിനടയിലാണ്. ഇടുക്കി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.

English summary
Kerala weather; Heavy rain in Wayanad district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X