Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറയാതെ ചൂട്, വിയർത്തൊലിക്കും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, ജാ​ഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് കുറവില്ല. കനത്ത ചൂട് തുടരുകയാണ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ വിവിധ പ്രദേശങ്ങളിൽ ഉഷ്ണ തരം​ഗ സാഹചര്യം നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉഷ്ണ തരം​ഗം അതീവ ജാ​ഗ്രത വേണ്ട സാഹചര്യം ആണെന്നും പൊതു ജനങ്ങൾ അതീവ ജാ​ഗ്രത പുലർത്തണമെന്നും അധിക‍ൃതർ പറഞ്ഞു.

തുടർച്ചയായ ദിവസങ്ങളിൽ അതി തീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ല തൃശൂർ ജില്ലകളിൽ 40 ഡി​ഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണ തരം​ഗ മുന്നറിയിപ്പ്. സൂര്യാഘാതവും സൂര്യ താപവും ഏൽക്കാൻ സാധ്യത കൂടുതൽ ആണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

temperature nn

ശരീരത്തിൽ നേരിട്ട് വെയിൽ ഏൽക്കുന്ന എല്ലാത്തരം പുറം ജോലികളു കായിക വിനോദങ്ങളും മറ്റ് പ്രവർത്തനങ്ങളും പൂർണമായും നിർത്തി വെക്കണം എന്നും അധികൃതർ നിർദ്ദേശിച്ചു. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത ഉണ്ട്.

അതേ സമയം കള്ളക്കടൽ‌ പ്രതിഭാസത്തിന്റെ ഭാ​ഗമായി കേരള തീരത്തും, തെക്കൻ തമനിഴ്നാട് തീരത്തും വട‍ക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്നന് പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും. ആയതിനാൽ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്നും രാവിലെയും 02. 30 മുതൽ 11. 30 വരെ 0. 5 മുതൽ 1. 5 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ​ഗവേഷണ കേന്ദ്രം പറയുന്നു.

കടലാക്രമണത്തിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാ​ഗ്രത പാലിക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണമെന്നും പറയുന്നു. മത്സ്യ ബന്ധന യാനങ്ങൾ ( ബോട്ട്, വള്ളം മുതലായവ ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മത്സ്യ ബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+