കൊടും ചൂടിന് ശമനമില്ല; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഈ ജില്ലക്കാർക്ക് ആശ്വാസമായി മഴയെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരും. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് നാളെ വരെ ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്. വിവിധ ജില്ലകളിൽ ഇടി മിന്നലോട് കൂടി മഴയ്ക്ക് സാധ്യത ഉണ്ടെന്നും അറിയിപ്പ് ഉണ്ട്.
പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപ നില 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ( സാധാരണയെക്കാൾ 2 - 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ) ഉയരാൻ സാധ്യത ഉണ്ടെന്നാണ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളി മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 24 മുതൽ 28 വരെ ചൂടും ഈർപ്പമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതേ സമയം ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്. ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിപ്പിച്ചു. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.
ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും 26, 27 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
ഉഷ്ണ തംരഗ മുന്നറിയിപ്പ്: ഇന്നും നാളെയും പാലക്കാട് ജില്ലയിലെ വിവധ പ്രദേശങ്ങളിൽ ഉഷ്ണ തരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർടച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പ്.












Click it and Unblock the Notifications