Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഇന്നും ചൂട് കൂടും; 4 ഡി​ഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണ ഉള്ളതിനെക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനിലയിൽ വർദ്ധനവ് ഉണ്ടാവാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലത്ത് താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട പത്തനംതിട്ട ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 34 വരെയും ഉയർന്നേക്കും.

ശനിയാഴ്ച പുനലൂരിലായിരുന്നു ഉയർന്ന താപനില രേഖപ്പെടുത്തിയത്. 35. 8 ​ഡി​ഗ്രി സെൽഷ്യസ് ആയിരുന്നു താപനില. പാലക്കാട്, ആലപ്പുഴ കോട്ടയം 35.8 ഡി​ഗ്രി സെൽഷ്യസ്. പാലക്കാട്, ആലപ്പുഴ, കോട്ടയം 34.5 ഡി​ഗ്രി സെൽഷ്യസ് ആയിരുന്നു. തിരുവനന്തപുരം സിറ്റി 33.8.

summer nn

പൊതുജനങ്ങൾ പകൽ 11 മണി മുതൽ വൈകീട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ജലം പാഴാക്കാതെ ഉപയോ​ഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കുകയും വേണം.
നിർജലീകരണം തടയാൻ കുടി വെള്ളം എപ്പോഴും ഒരു കുപ്പിയിൽ കരുതുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം,ചായ. കാപ്പി, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറമുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കുക. കുടയോ തൊപ്പിയോ ഉപയോ​ഗിക്കുന്നത് നല്ലതാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ കാട്ടുതീ പടരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാണം. വനം വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ മാലിന്യശേഖരണ - നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ എന്നിവിടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതൽ ആണ് . ഫയർ ഓഡിറ്റ് നടത്തണം അതുപോലെ കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം.

കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ പകൽ 11 മണി മുതൽ വൈകീട്ട് 3 വരെ കുട്ടികൾ നേരിട്ട് ചൂട് ഏൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക. ഉച്ച വെയിലത്ത് കന്നുകാലികളെ മേയാൻ വിടരുത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+