Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലാവസ്ഥ: സംസ്ഥാനത്ത് ചൂട് തുടരും, വെള്ളിയാഴ്ച വരെ കൊടും ചൂട് തന്നെ; മഴയെത്തുമോ?

തിരുവനന്തപുരം: വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡി​ഗ്രി സെൽഷ്യസ് വരെയും കോഴിക്കോട് ജില്ലയിൽ 39 ഡി​ഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ 38 ഡി​​ഗ്രി സെൽഷ്യസ് വരെയും എറണാകുളം, മലപ്പുറം, കാസർ​ഗോഡ് ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സധ്യത.

തിരുവനന്തപുരം ജില്ലയിൽ 36 ഡി​ഗ്രി സെൽഷ്യസ് വരെയും താപനില രേഖപ്പെടുത്താൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

weather

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാ​ഗമായി കേരള തീരത്ത് ഇന്ന് രാത്രി 11. 30 വരെ 0. 5 മുതൽ 1. 5 മീറ്റർ വരെയും തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11. 30 വരെ 0. 5 മുതൽ 1. 6 മീറ്റർ വരെയും വടക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11. 30 വരെ 0. 5 മുതൽ 1. 0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ​ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാ​ഗ്രത പാലിക്കണം. കടലാക്രമണത്തിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാ​ഗ്രത പാലിക്കണം. കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം.

മത്സ്യബന്ധന യാനങ്ങൾ ( ബോട്ടുകൾ, വള്ളം മുതയാവ ) ഹാർബറിൽ സുരക്ഷതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകടസാധ്യത ഒഴിവാക്കുമെന്നും പറയുന്നു. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോ​​ദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+