കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബിക്കടലിൽ 50 കിമി വരെ വേഗതയിൽ കാറ്റിന് സാധ്യത;മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: അറബിക്കടലിൽ കേരള, കർണാടക, ലക്ഷദ്വീപ് എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ജൂലൈ 30 മുതൽ ആഗസ്ത് 3 വരെ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങള്‍

30-07-2020 മുതൽ 03-08-2020 വരെ തെക്ക്-പടിഞ്ഞാറൻ അറബിക്കടലിലും മധ്യ പാടിഞ്ഞാൻ അറബിക്കടലും മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

30-07-2020 മുതൽ 03-08-2020 വരെ ആൻഡമാൻ കടലിലും 01-08-2020 മുതൽ 03-08-2020 വരെ മഹാരഷ്ട്ര തീരത്തും 02-08-2020 മുതൽ 03-08-2020 വരെ മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

fishermen

30-07-2020 മുതൽ 31-07-2020 വരെ : ഗൾഫ് ഓഫ് മാന്നാർ മേഖലയിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി_ IMD
പുറപ്പെടുവിച്ച സമയം :1 pm 30/07/2020

Recommended Video

cmsvideo
ശക്തമായ മഴക്ക് സാധ്യത; മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

ദില്ലിയിൽ ഡീസലിന് എട്ട് രൂപ കുറഞ്ഞു..! ജനങ്ങളെ അമ്പരപ്പിച്ച് കെജ്രിവാൾ; പുതിയ നീക്കത്തിന് കയ്യടി!ദില്ലിയിൽ ഡീസലിന് എട്ട് രൂപ കുറഞ്ഞു..! ജനങ്ങളെ അമ്പരപ്പിച്ച് കെജ്രിവാൾ; പുതിയ നീക്കത്തിന് കയ്യടി!

'ആര്‍എസ്എസ് സംഘത്തെ ജാമ്യത്തിലിറക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍': അന്വേഷണം വേണമെന്ന് ജയരാജന്‍'ആര്‍എസ്എസ് സംഘത്തെ ജാമ്യത്തിലിറക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍': അന്വേഷണം വേണമെന്ന് ജയരാജന്‍

English summary
kerala weather; imd warns strong wind in arabian sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X