കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ചുട്ടുപൊള്ളുന്നു! ഇന്നും നാളെയും സൂര്യതാപ സാധ്യത! ചൂട് മൂന്ന് ഡിഗ്രി വരെ ഉയരും

  • By
Google Oneindia Malayalam News

തിരുവനന്തപുരം: വരും ദിവസങ്ങളിലും കേരളം ചൂട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ്. ഒരാഴ്ചയ്ക്കിടെ 61 പേര്‍ക്കാണ് സൂരാത്യാപമേറ്റതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 11 ജില്ലകളില്‍ ചൂട് വര്‍ധിക്കും. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ 3 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

hotdd2

11 മണി മുതല്‍ മുതല്‍ 3വരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണമെന്ന് ദുരനന്ത നിവാരണ വകുപ്പ് നിര്‍ദ്ദേശിച്ചു.പരമാവധി ശുദ്ധജലം കുടിക്കുക, പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്നവരും ജാഗ്രത പുലര്‍ത്തണം. വെയില്‍ ഏല്‍ക്കാത്തവിധം തൊഴില്‍ സമയം ക്രമീകരിക്കണമെന്ന് തൊഴില്‍ വകുപ്പും നിര്‍ദ്ദേശിച്ചു.

<strong>ചെര്‍പ്പുളശ്ശേരി പീഡനം' പാര്‍ട്ടിയുമായി ബന്ധമില്ല! തുറന്ന് പറഞ്ഞ് സെല്‍ഫി വീഡിയോയുമായി പ്രതി</strong>ചെര്‍പ്പുളശ്ശേരി പീഡനം' പാര്‍ട്ടിയുമായി ബന്ധമില്ല! തുറന്ന് പറഞ്ഞ് സെല്‍ഫി വീഡിയോയുമായി പ്രതി

ഞായറാഴ്ച സൂര്യാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍,പത്തംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലായി മൂന്ന് പേരാണ് മരിച്ചത്. ഇന്നലെ മാത്രം ഏഴ് പേര്‍ക്കാണ് സൂര്യതാപമേറ്റത്.

<strong>" title=""പപ്പു എന്ന് കളിയാക്കി അവഗണിച്ചിരുന്ന ചെറുപ്പക്കാരൻ ഇപ്പോൾ സർവശക്തിയുമെടുത്ത് തിരിച്ചടിക്കുന്നു"!" />"പപ്പു എന്ന് കളിയാക്കി അവഗണിച്ചിരുന്ന ചെറുപ്പക്കാരൻ ഇപ്പോൾ സർവശക്തിയുമെടുത്ത് തിരിച്ചടിക്കുന്നു"!

English summary
kerala weather kerala disaster management report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X