Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ഓറ‍ഞ്ച് അലേർട്ട് പിൻവലിച്ചു; ഈ 10 ജില്ലകളിൽ ഇന്ന് മഴയെത്താൻ സാധ്യത..

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ പുറപ്പെടുവിപ്പിച്ചിരുന്ന ഓറഞ്ച് അലേർട്ട് പിൻവലിച്ചു. പാലക്കാടിന് പുറമെ തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്നും നാളെയും ( ബുധനും വ്യാഴവും) ഉഷ്ണ തരം​ഗ സാധ്യത തുടരുന്നതിനാൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 40 ഡി​ഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ 39 ഡി​ഗ്രി സെൽഷ്യസ് വരെയും കോഴിക്കോട് ജില്ലയിൽ 38 ഡി​ഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ഉഷ്ണ തരം​ഗ മുന്നറിയിപ്പ്.

weather

പാലക്കാട് ജില്ലയിൽ ഞായറാഴ്ച വരെ ഉയർന്ന താപനില 40 ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയേക്കും. ഈ ദിവസങ്ങളിൽ തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 38 ഡി​ഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ , പത്തനംതിട്ട,, കണ്ണൂർ, ജില്ലകളിൽ 37 ഡി​ഗ്രി സെൽ‌ഷ്യസ് വരെയും തിരുവനന്തരപുരം, എറണാകുളം, കാസർ​ഗോഡ്, മലപ്പുറം ജില്ലകളിൽ 36 ഡി​ഗ്രി സെൽഷ്യസ് വരെയും ചൂട് രേഖപ്പെടുത്താൻ സാധ്യ ഉള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളി‍ൽ മലയോരം മേഖലകളിലൊഴികെ ഈ ദിവസങ്ങളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഉഷ്ണ തരം​ഗം അതീവ ജാ​ഗ്രത വേണ്ട സാ​ഹചര്യമാണ്. പൊതു ജനങ്ങളും ഭരണ - ഭരണേതര സംവിധനങ്ങളും വേണ്ട ജാ​ഗ്രത പാലിക്കണം. സൂര്യതാപവും സൂര്യാഘാതവും ഏൽക്കാൻ സാധ്യത കൂടുതലാണ് എന്ന് മുന്നറിയിപ്പിൽ പറയുന്നു.

അതേ സമയം, സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. ഇന്ന് 10 ജില്ലകളിൽ ആണ് മഴ സാധ്യത.

തിരുവനന്തപുരം, കാെല്ലം, പത്തനംതിട്ട,, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ , പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത. നാളെ ഒമ്പത് ജില്ലകളിലാണ് മഴ പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കാെല്ലം, പത്തനംതിട്ട,, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ , പാലക്കാട്, കോഴിക്കോട്, , വയനാട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിലാണ് നാളെ മഴയക്ക് സാധ്യത. അഞ്ചാം തീയതി വരെ 10 ജില്ലകളിൽ ഇടി മിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+